പുതുക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ ഉറച്ച് യു.ഡി.എഫ്. കരുത്തനായ കെ.എം. ബാബുരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ. അടിത്തട്ടിൽ നിന്നുള്ള പ്രവർത്തന പരിചയവും ജനകീയ മുഖവുമാണ് ബാബുരാജിലൂടെ പുതുക്കാട് പിടിച്ചെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ തൃശൂർ ഗവൺമെന്റ് കോളേജിലെ കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കെ.എം. ബാബുരാജ്, കോൺഗ്രസിന്റെ വിവിധ സംഘടനാ തലങ്ങളിൽ…
തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ ജയിലിൽ തുടരും. അടച്ചിട്ട മുറിയിലായിരുന്നു (In-camera) കോടതി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വാധീനശക്തിയുള്ള ജനപ്രതിനിധി എന്ന…
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം: "കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം. ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടാം പരാതിക്കാരിയെ വെൽ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി.. മൂന്നാം…
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴിയും കേസിൽ നിർണായക തെളിവായി പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രധാന വിവരങ്ങൾ: കേസിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അതിജീവിതയുടെ…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നിന്നും നിർണ്ണായക CCTV ദൃശ്യങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സംഭവം സംസ്ഥാന പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന്…
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, "ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും" അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ നടപടി നേരിടുന്ന ഒരാളുടെ വ്യക്തിപരമായ നടപടികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…
പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ശേഷം തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന 'ഉന്നത ധാരണ' പോലീസിന് ലഭിച്ചതായി സൂചന. തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് പോലീസ് നീക്കം. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും, തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന് ഒരു രാഷ്ട്രീയ ഉപദേശം പോലീസിന് ലഭിച്ചതായാണ്…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ ബോധ്യങ്ങളിൽ നിന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. രാഹുലിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാനത്ത് വലിയ ചർച്ചാവിഷയം ആയ സാഹചര്യത്തിലാണ്, നടപടിയിൽ വെള്ളം ചേർക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ അച്ചടക്കം…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം വൈകരുതെന്നും, അദ്ദേഹത്തിന്റെ "മനോനിലയാണ് പ്രശ്നം" എന്നും സജന പോസ്റ്റിൽ ആരോപിക്കുന്നു. "ഞരമ്പൻ" എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ…
Sign in to your account