തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മെയ് 6 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. ഇതോടെ പൊതുജനങ്ങൾ യാത്ര ചെയ്യുമ്പോഴും പണം കൈമാറുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 💰 പണം കൈവശം വെക്കുന്നവർ സൂക്ഷിക്കുക തിരഞ്ഞെടുപ്പ് അട്ടിമറികൾ തടയുന്നതിൻ്റെ ഭാഗമായി പണമിടപാടുകൾക്ക് കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 📑 10 ലക്ഷത്തിന് മുകളിൽ ആദായനികുതി വകുപ്പ് അറിയണം വലിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക നിരീക്ഷണമുണ്ടാകും. 10…
തിരുവനന്തപുരം: കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 'വിഷൻ 2031' അന്താരാഷ്ട്ര കോൺക്ലേവിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. വൈകുന്നേരം 3:30-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ ബൃഹത് ചർച്ചകൾ ഫെബ്രുവരി 15 മുതൽ 17 വരെ മൂന്ന് ദിവസങ്ങളിലായാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നയരൂപീകരണ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന 'വിഷൻ 2031 - ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ…
തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം 2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.…
തിരുവനന്തപുരം: കായിക ലോകം ഉറ്റുനോക്കുന്ന 2036-ലെ ഒളിമ്പിക്സിന് ഇന്ത്യ വേദിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ബി.സി.സി.ഐ മുൻ സെക്രട്ടറിയും ഐ.സി.സി ചെയർമാനുമായ ജയ് ഷാ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്സിൽ രാജ്യം 100 മെഡലുകൾ നേടുമെന്നും അതിൽ 10 എണ്ണം ഗുജറാത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജയ് ഷായുടെ ഈ പ്രഖ്യാപനത്തോടെ കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരവും ഒളിമ്പിക്സ് ഭൂപടത്തിൽ ഇടംപിടിക്കുമെന്ന ചർച്ചകൾ സജീവമാവുകയാണ്. തിരുവനന്തപുരത്തിന് പ്രതീക്ഷയേകി ബിജെപി പ്രകടന…
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്…
തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവർഷ വിരുന്ന് ഡിസംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക പദവിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഇത്തവണ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരസ്യപ്രചാരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന 'കൊട്ടിക്കലാശം' ഉൾപ്പെടെയുള്ള പരിപാടികൾ തികച്ചും സമാധാനപരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കർശനമായി…
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം…
Sign in to your account