തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്. 2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത്…
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസിൻ്റെ നിർണ്ണായക റിപ്പോർട്ട്. സതീശൻ അഴിമതി നടത്തിയതിനോ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനോ തെളിവുകളില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തൽ റിപ്പോർട്ട് (Clarification Report) വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: വിജിലൻസ് ഡയറക്ടർക്ക് വേണ്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഈ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്.…
ബേൺ: സ്വിറ്റ്‌സർലൻഡിലെ ആഡംബര സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിൽ (Crans-Montana) പുതുവത്സരാഘോഷത്തിനിടെയുണ്ടായ വൻ തീപിടുത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുതുവർഷം പിറന്ന് നിമിഷങ്ങൾക്കകം റിസോർട്ടിലെ പ്രശസ്തമായ 'ലെ കോൺസ്റ്റലേഷൻ' (Le Constellation) ബാറിലാണ് ദുരന്തമുണ്ടായത്. ദുരന്തത്തിന് കാരണമായത് മെഴുകുതിരി? ബാറിലെ ജീവനക്കാരി ഷാംപെയ്ൻ ബോട്ടിലിൽ കത്തിച്ച മെഴുകുതിരിയുമായി പോകുമ്പോൾ തടിയിൽ തീർത്ത മേൽക്കൂരയിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും…
ന്യൂസിലാൻഡ് : പുതുവർഷ ലഹരിയിലേക്ക് ചുവടുവെക്കുമ്പോൾ, 2026-നെ ആദ്യമായി വരവേറ്റ് ന്യൂസിലാൻഡ്. ഓക്ലൻഡിലെ സ്കൈ ടവറിൽ നടന്ന വർണ്ണാഭമായ വെടിക്കെട്ടോടെയാണ് പസഫിക് രാഷ്ട്രമായ ന്യൂസിലാൻഡ് പുതുവർഷത്തെ എതിരേറ്റത്. ആയിരക്കണക്കിന് ആളുകളാണ് ഓക്ലൻഡ് ഹാർബറിൽ ഈ ദൃശ്യവിസ്മയം നേരിൽ കാണാൻ ഒത്തുകൂടിയത്. സ്കൈ ടവറിൽ നിന്ന് ആകാശത്തേക്ക് ഉയർന്ന മനോഹരമായ അഗ്നിപൂത്തിരികൾ നഗരത്തെ പകൽ വെളിച്ചത്തിന് സമാനമായ പ്രഭയിൽ മുക്കി. കൃത്യം 12 മണിക്ക് കൗണ്ട് ഡൗൺ അവസാനിച്ചതോടെ സംഗീതത്തിന്റെയും ആവേശത്തിന്റെയും…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ അഡീഷണൽ സെക്രട്ടറി എൻ. വിജയകുമാറിന്റെ മൊഴി പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സെക്രട്ടേറിയറ്റിലെ സുപ്രധാന കസേരയിലിരുന്ന് ഫയലുകൾ ഓരോന്നായി പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥൻ, വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു നൽകി എന്ന് പറയുന്നത് അവിശ്വസനീയമാണെന്നാണ് അന്വേഷണ സംഘം (SIT) വിലയിരുത്തുന്നത്. വിജയകുമാറിന്റെ മൊഴി ഇങ്ങനെ: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ പറഞ്ഞത് വിശ്വസിച്ചാണ് ഫയലിൽ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ വാദം. "സഖാവ് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല,…
കൊച്ചി: കപ്പൂച്ചിൻ സന്യാസ സഭയുടെ ഔദ്യോഗിക മാസികയായ 'ഇന്ത്യൻ കറൻ്റ്സിൻ്റെ' ക്രിസ്മസ് പതിപ്പിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചുള്ള പ്രത്യേക ലേഖനം ശ്രദ്ധേയമാകുന്നു. 'വി.ഡി. സതീശൻ: വചനത്താൽ രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ' (VD Satheesan: A Politician Formed by the Word) എന്ന തലക്കെട്ടിൽ ഡോ. സുരേഷ് മാത്യുവാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ വേളയിൽ സതീശൻ നടത്തിയ പ്രസംഗത്തിൽ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു. വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം…
Sign in to your account