Tag: Kerala News

Kerala Politics News 1 Min Read

ത്യാഗവും കാരുണ്യവും കുളിർമയേകട്ടെ; ഏവർക്കും റമദാൻ ആശംസകൾ നേർന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ത്യാഗമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ​നോമ്പുകാലം കേവലം വിശപ്പ് സഹിക്കലല്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പാലങ്ങൾ പണിയാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​"ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളിൽ പ്രധാനമാണ് ത്യാഗം. നോമ്പുകാരന്…

Kerala Politics News 1 Min Read

ബാർ സമയം വർദ്ധിപ്പിച്ചത് ഇടനിലക്കാരനുമായുള്ള ചർച്ചക്ക് ശേഷം ! ബജറ്റ് ദിനത്തിൽ ഫയൽ മുഖ്യമന്ത്രിയിലേക്ക്; പിന്നാലെ മിന്നൽ നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിൽ നടന്നത് അസ്വാഭാവികമായ തിരക്കും നിഗൂഢമായ ഇടപെടലുകളും . ഇടതുമുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർണായക തീരുമാനമെടുത്തത്. ഒരു വിദേശ രാജ്യത്തിന്റെ പേരിൽ അപരനാമം ഉള്ള സി.പി.എം നേതാവിന്റെ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മിന്നൽ വേഗത്തിൽ നീങ്ങിയ ഫയലുകൾ ​അതിവേഗത്തിലുള്ള നീക്കങ്ങളാണ് ബാർ…

Kerala Politics News 1 Min Read

Breaking News ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്! ബാറുകൾ ഇനി 12 മണി വരെ; ഫൈവ് സ്റ്റാർ ബാറുകൾ വെളുപ്പിന് 3 മണി വരെ; വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ "ആവേശം" പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം. ​എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ്…

Kerala Politics News 1 Min Read

ജനങ്ങളെ കബളിപ്പിക്കാൻ ഖജനാവ് കൊള്ളയടിച്ചു; സർക്കാരിന്റെ ‘നവകേരള സർവേ’ തട്ടിപ്പിന് ഹൈക്കോടതിയുടെ പ്രഹരം!

​കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്താനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 'നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' എന്ന പേരിൽ ആസൂത്രണം ചെയ്ത വൻ സാമ്പത്തിക ധൂർത്തിന് തടയിട്ട കോടതി, സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ജനങ്ങളുടെ ഡാറ്റ ചോർത്താനും പൊതുപണം ദുരുപയോഗം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർന്നടിഞ്ഞത്. ​പദ്ധതിക്ക് പിന്നിലെ 'കൊള്ള' കോടതി തുറന്നുകാട്ടുന്നു: ​തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയ…

Kerala Politics News 1 Min Read

​പിണറായിയുടെ ‘പി.ആർ. കളി’ക്ക് ഹൈക്കോടതിയുടെ പൂട്ട്; 20 കോടിയുടെ നവകേരള സർവേ റദ്ദാക്കി

കൊച്ചി: പിണറായി സർക്കാരിന് ഭരണഘടനാപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിവാദമായ 'നവകേരള സർവേ' ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ​കോടതിയുടെ നിരീക്ഷണങ്ങൾ ​പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുമായി…

Kerala Politics News 1 Min Read

മണിശങ്കർ അയ്യർ പുകഴ്ത്തിയാൽ കരിയർ ക്ലോസ്! ഐസക്കിന് പിന്നാലെ പിണറായിക്കും ‘പണി’ കിട്ടുമോ?

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർക്ക് കമ്യൂണിസ്റ്റ് നേതാക്കളോടുള്ള സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. അദ്ദേഹം ആരെ പുകഴ്ത്തുന്നുവോ അവരുടെ രാഷ്ട്രീയ ഭാവി 'കട്ടപ്പൊക'യാകുന്നു എന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന് അയ്യർ കഴിഞ്ഞ ദിവസം പ്രവചിച്ചതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. ​ഐസക്കിന്റെ പതനം: ഒരു ഓർമ്മപ്പെടുത്തൽ ​നേരത്തെ ഐസക്കിനെയായിരുന്നു മണിശങ്കർ അയ്യർ വാനോളം പുകഴ്ത്തിയിരുന്നത്.…

Kerala Politics News 1 Min Read

മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് കടക്കുന്നു? ചാർട്ടേർഡ് വിമാനം തയാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പത്ത് വർഷത്തേക്കുള്ള അമേരിക്കൻ വിസ സ്വന്തമാക്കിയെന്നും അധികാരം ഒഴിയുന്നതോടെ നാടുവിടാൻ പദ്ധതിയിടുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം. വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിൽ വെച്ചായിരുന്നു അൻവർ ഈ ആറ്റം ബോംബ് പൊട്ടിച്ചത്. ​പത്ത് വർഷത്തെ വിസ, തയാറായി നിൽക്കുന്ന ചാർട്ടേർഡ് വിമാനം! ​ക്ലിഫ് ഹൗസിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിട്ടു കൊണ്ടിരിക്കുന്ന അൻവർ, ഇത്തവണ…

Kerala Politics News 1 Min Read

ദേശീയ പണിമുടക്കിന് പരോക്ഷ പിന്തുണ? ചോദ്യങ്ങളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു; സ്പീക്കറുടെ നടപടി വിവാദത്തിലേക്ക്!

​തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം ​പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ…

Kerala Politics News 1 Min Read

ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു. ​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം ​ഐ.എം.ജി…

Kerala Politics News 1 Min Read

ഡി.എ കുടിശിക ; ജീവനക്കാരുടെ 18 മാസത്തെ ശമ്പളം സർക്കാർ ‘കൊള്ളയടിച്ചു’; കുടിശ്ശിക നിഷേധിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.പ്രധാന ആരോപണങ്ങൾ: 18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന്…