ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ കണക്കുകളും പോൾ ചെയ്ത വോട്ടുകളും സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി ഗുരുതരമായ ആരോപണം. രേഖകൾ പ്രകാരം പോൾ ചെയ്ത മൊത്തം വോട്ടുകളേക്കാൾ ഏകദേശം 3 ലക്ഷത്തിലധികം (3,38,476) അധിക വോട്ടുകൾ എണ്ണി എന്നാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്. ഇത് ബിഹാറിൽ നടന്നത് വമ്പൻ അട്ടിമറിയാണോ എന്ന സംശയം ശക്തമാക്കുന്നു. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രണ്ട് രേഖകളിലെ വിവരങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്. ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി.…
ന്യൂഡൽഹി: നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! നിരവധി പാർട്ടികളെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് തൻ്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കനത്ത തിരിച്ചടി. ബിഹാറിൽ ഒരു രാഷ്ട്രീയ ബദലായി ഉയർത്തിക്കാട്ടിയ അദ്ദേഹത്തിൻ്റെ 'ജൻ സുരാജ്' പാർട്ടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. 10-ൽ താഴെ സീറ്റുകൾ അല്ലെങ്കിൽ 150-ൽ അധികം സീറ്റുകൾ നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.…
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്. ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി.…
തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിൻ്റെ 'കണ്ണടച്ച് ജയം' ഇത്തവണ അവസാനിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോർപ്പറേഷൻ ഭരണം സി.പി.എമ്മിനെ കൈവിടുമെന്നാണ്. ഒരിക്കലും ഇല്ലാത്ത വിധം ചടുലമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് മുന്നിലെത്തിയതോടെയാണ് സി.പി.എമ്മിൻ്റെ നില പരുങ്ങലിലായത്. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് സീറ്റ് നിഷേധിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാൻ സി.പി.എം ശ്രമിച്ചിട്ടും ജനരോഷം തടയാൻ അവർക്ക് സാധിക്കുന്നില്ല. തിരുവനന്തപുരത്തിൻ്റെ പൾസ് കൃത്യമായി അറിയാവുന്ന കെ.…
പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട' (NOTA - None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ രേഖപ്പെടുത്തിയ 'നോട്ട' വോട്ട് ശതമാനം, ദേശീയ തലത്തിൽ സ്വാധീനം അവകാശപ്പെടുന്ന ചുവപ്പ് പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്. കണക്കുകൾ ഇങ്ങനെ: ബിഹാർ തെരഞ്ഞെടുപ്പിൽ 1.82 ശതമാനം വോട്ടുകളാണ്…
ന്യൂഡൽഹി : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നൽകി എൻഡിഎ അധികാരം നിലനിർത്തിയതിന്റെ കാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഏറെ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഫലം വന്നപ്പോൾ എൻഡിഎക്ക് വ്യക്തമായ മേൽക്കൈ നേടാനായി. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ എൻഡിഎയുടെ കൃത്യമായ രാഷ്ട്രീയ-സാമൂഹിക തന്ത്രങ്ങളാണ് എന്നാണ് വിലയിരുത്തൽ. 'കൈയിലുള്ള പണം' എന്ന തന്ത്രം എൻഡിഎയുടെ ₹10,000 രൂപയുടെ നേരിട്ടുള്ള പണക്കൈമാറ്റ പദ്ധതി…
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,…
കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ അനിവാര്യം. കാലഹരണപ്പെട്ട പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് കോൺഗ്രസ് മോചിതരാകണം. ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ ദേശീയ തലത്തിലും ബൂത്ത് തലത്തിലും പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകണം. കോൺഗ്രസിന് ഇനി ചെയ്യാനുള്ളത് 1990-ൽ വി.പി. സിംഗ് നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകൾ ഉണ്ടാക്കി. പിന്നോക്ക, മുസ്‌ളീം വോട്ടുകൾ കോൺഗ്രസിൽ നിന്ന് ചോരാൻ തുടങ്ങിയത് അവിടെ നിന്നാണ്. 1990 വരെ സുഭദ്രമായിരുന്ന…
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ 'ഇന്നോവ ക്രിസ്റ്റ' (Toyota Innova Crysta) ഭ്രമത്തിന് ഒരു മാറ്റം വരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (Chief Electoral Officer - CEO) ഡോ. രത്തൻ യു. ഖേൽക്കർ തൻ്റെ ഔദ്യോഗിക വാഹനമായി ഇനി ഉപയോഗിക്കുക മഹീന്ദ്രയുടെ കരുത്തൻ എസ്‌യുവിയായ 'ഥാർ റോക്സ്' (Mahindra Thar Roxx) ആയിരിക്കും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ഉദ്യോഗസ്ഥൻ സഞ്ചരിക്കുന്നത് ഈ വാഹനം ഉപയോഗിച്ചായിരിക്കും. സർക്കാർ തലത്തിൽ…
Sign in to your account