Tag: Kerala leader

Kerala Politics News 1 Min Read

ബാലഗോപാലിൻ്റെ ചതി! കുടിശിക ഡി.എ പി.എഫിൽ ലയിപ്പിച്ചില്ല; പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്

Kerala Politics News 2 Min Read

ജയതിലകിൻ്റെ അഴിമതി! ഏതാനും കോടികളല്ലേ ഉള്ളു ? ബാക്കി ബിനാമി അല്ലേ, അതിത്ര ഇഷ്യു ആക്കണോ സർ? പ്രശാന്തിനോട് ഐ എ എസ് ഉദ്യോഗസ്ഥൻ്റെ ചോദ്യം

തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് തലപ്പത്തെ പോര് തെരുവിലേക്ക്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളും സ്വത്ത് വിവരങ്ങളും പരസ്യമാക്കി എൻ. പ്രശാന്ത് IAS വീണ്ടും രംഗത്ത്. ജയതിലക് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ വ്യാജമാണെന്നും ഭരണകൂടത്തെ ഒരു രാഷ്ട്രീയ പാർട്ടി കണക്കെയാണ് അദ്ദേഹം കൊണ്ടുപോകുന്നതെന്നും പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ​“ഭരണ പരിഷ്കാരം എന്നാൽ ഫണ്ട് മുക്കലോ?” ​ജയതിലകിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നവർക്കെതിരെ അച്ചടക്ക

Kerala Politics News 1 Min Read

​ബാലഗോപാൽ അല്ല, ഇത് ‘പരാജയ ഗോപാൽ’! DA / DR കുടിശിക മാത്രം 60000 കോടി

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ​ബാലഗോപാൽ ധനമന്ത്രിയായ

Kerala Politics News 1 Min Read

Breaking News കേരളം മുഴുവൻ പിണറായിയുടെ ഹോർഡിംഗുകൾ! ഖജനാവിൽ നിന്ന് തുലയ്ക്കുന്നത് 15 കോടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാരിന്റെ ധൂർത്തിന് അറുതിയില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കാൻ സർക്കാർ ചിലവാക്കുന്നത് 15 കോടി രൂപ. ​ധൂർത്തിന്റെ കണക്കുകൾ ഇങ്ങനെ: ​തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 248 പ്രീമിയം ലൊക്കേഷനുകളിലാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഹോർഡിംഗുകൾ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ പരസ്യ മാമാങ്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന

Finance News 1 Min Read

ബജറ്റിൽ പ്രഖ്യാപിച്ച DA / DR കൊടുക്കാൻ വേണ്ടത് എത്ര കോടി ? കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് തങ്ങളുടെ ഡി.എ (ക്ഷാമബത്ത), ഡി.ആർ വിതരണത്തിലേക്കാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തോടൊപ്പം ഡിഎ/ ഡിആർ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരിയിൽ ലഭിക്കുന്നത് 3 ശതമാനം ​ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു

Kerala Politics News 1 Min Read

ദളിത് വിരുദ്ധ സർക്കാരോ? 30 ലക്ഷം ജനങ്ങൾക്ക് മന്ത്രിയില്ല; 500 കോടി വെട്ടി; പട്ടികജാതി വകുപ്പിനെ ശ്വാസം മുട്ടിച്ച് പിണറായി സർക്കാർ!

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി ജനവിഭാഗത്തോടുള്ള പിണറായി സർക്കാരിന്റെ അവഗണന അതിരുകടക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്ന കെ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയതോടെ, സംസ്ഥാനത്തെ 9.1 ശതമാനം വരുന്ന ജനവിഭാഗം ഭരണകൂടത്തിന്റെ കണ്ണിൽ അനഭിമതരായി മാറിയിരിക്കുകയാണ്. അർഹരായ ഒട്ടേറെ എം.എൽ.എമാർ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഭരണപക്ഷത്തുണ്ടായിട്ടും ഈ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. ​ഒഴിഞ്ഞ കസേര, നിലച്ച പദ്ധതികൾ ​കെ. രാധാകൃഷ്ണൻ

Kerala Politics News 1 Min Read

ബാലഗോപാൽ തേച്ചില്ലെങ്കിൽ കിട്ടും 15 ശതമാനം DA / DR – കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവശേഷിക്കുന്ന ഡി.എ / ഡി.ആർ ഗഡുക്കൾ പൂർണ്ണമായി നൽകുമെന്ന് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. ലഭിക്കാനുള്ള ഡി.എ കുടിശിക ഇങ്ങനെ 2023 ജൂലായ് - 3%2024 ജനുവരി - 3%2024 ജൂലായ് - 3%2025 ജനുവരി - 2%2025 ജൂലായ് - 2%ആകെ - 13% അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ ഉള്ള ഒരു ഗഡു കൂടി പ്രഖ്യാപിക്കുന്നതോടെ

Kerala Politics News 2 Min Read

ബജറ്റ് ‘ആഗോള തട്ടിപ്പ്’: ശമ്പള പരിഷ്കരണം അട്ടിമറിച്ചു; കോലം കത്തിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു. ​അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം ​ശമ്പള പരിഷ്കരണ കമ്മീഷനെ

Finance Kerala Politics News 1 Min Read

ട്രഷറി നിയന്ത്രണം അഞ്ചു മാസമായി തുടരുന്നു.. പണമില്ലാതെ എന്തോന്ന് ബജറ്റ് ?

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ ഖജനാവ് പൂർണ്ണമായും കാലിയായ അവസ്ഥയിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റ് വെറും 'അക്കക്കളി' മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും. ​ട്രഷറി പൂട്ടിക്കെട്ടി അഞ്ചുമാസം ​കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത ട്രഷറി നിയന്ത്രണം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മാറാൻ

health Kerala Politics News 2 Min Read

അമ്മമാരുടെ മരണം വെച്ച് രാഷ്ട്രീയ കളി; വീണ ജോർജിന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കി പ്രമോദ് കുമാർ

തിരുവനന്തപുരം: മാതൃമൃത്യു നിരക്ക് (MMR) കുറഞ്ഞതിനെ ചൊല്ലിയുള്ള സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും അവകാശവാദങ്ങൾ വെറും രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണെന്ന് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും യു.എൻ.ഡി.പി മുൻ സീനിയർ അഡ്വൈസറുമായ പ്രമോദ് കുമാർ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെയും നിലവിലെ ഇടത് സർക്കാരിന്റെ കാലത്തെയും കണക്കുകൾ (SRS Data) അക്കമിട്ടു നിരത്തിയാണ് അദ്ദേഹം വിമർശനമുന്നയിച്ചിരിക്കുന്നത്. ​കണക്കുകളിലെ കള്ളക്കളി ​ഉമ്മൻചാണ്ടിയുടെ കാലത്തെക്കാൾ മികച്ച രീതിയിൽ മാതൃമൃത്യു കുറയ്ക്കാൻ ഇപ്പോഴത്തെ സർക്കാരിന് സാധിച്ചു