തിരുവനന്തപുരം: അധികാരത്തിന്റെ എച്ചിിൽ നക്കാൻ സ്വന്തം തറവാട് ചവിട്ടിപ്പുറത്താക്കി മറുകണ്ടം ചാടിയ രാഷ്ട്രീയ 'പരൽമീനുകൾക്ക്' കാലം കരുതിവെച്ചത് കടുത്ത തിരിച്ചടി. വിശ്വസിച്ച് കൂടെക്കൂട്ടിയവർ പോലും ഇപ്പോൾ ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പാർട്ടി മാറിയാൽ പട്ടും വളയും കിട്ടുമെന്ന് കരുതിയ സരിൻമാരും തോമസ് മാഷുമാരും ഇന്ന് രാഷ്ട്രീയ വനവാസത്തിന്റെ വക്കിലാണ്. സരിന്റെ 'സരിപ്പില്ലാത്ത' കളി; കട്ടയും പടവും മടക്കി സി.പി.എം! കോൺഗ്രസിനെ തെറിവിളിച്ച്, പാലക്കാട് സീറ്റിനായി ചുവന്ന തോർത്തെടുത്ത പി. സരിന് കിട്ടിയത്…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ 2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ 2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് വ്യക്തമാക്കുന്ന കണക്കുകൾ നിയമസഭയിൽ പുറത്തുവിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ മാത്രം കേരളത്തിൽ 15,02,737 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി മന്ത്രി അറിയിച്ചു. 2026 ജനുവരി 27-ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്. അഞ്ച് വർഷത്തിനിടെ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായതായും മന്ത്രിയുടെ…
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി തലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തം. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ വലവിരിക്കുമ്പോൾ, അത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. നിയമസഭയെ ഞെട്ടിച്ച കണക്കുകൾ 2026 ജനുവരി 27-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ സമർപ്പിച്ച…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ടൂറിസം മന്ത്രി പി.എ.…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. എവിടെയെങ്കിലും ചട്ടലംഘനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സാധാരണക്കാർക്ക് ഇനി പേടിക്കാതെ പരാതിപ്പെടാം. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക സംവിധാനമാണ് 'സി-വിജിൽ' (cVIGIL) മൊബൈൽ ആപ്ലിക്കേഷൻ.എന്താണ് സി-വിജിൽ? തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാക്കാൻ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഡിജിറ്റൽ സംവിധാനമാണിത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുക, മദ്യം വിതരണം ചെയ്യുക, സർക്കാർ സ്ഥാപനങ്ങളിൽ അനധികൃതമായി പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക തുടങ്ങിയ ഏത്…
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകർക്ക് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പീഡനക്കേസിൽ ആരോപണവിധേയനായ പേസർ യഷ് ദയാൽ വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിൽ ടീമിനായി കളിക്കില്ല. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കരാറുണ്ട്, പക്ഷേ കളിക്കാനില്ല യഷ് ദയാൽ നിലവിൽ ഫ്രാഞ്ചൈസിയുമായി കരാറിലുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ ലഭ്യമാകില്ലെന്ന് ബോബറ്റ് വ്യക്തമാക്കി. "യഷ് നിലവിൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്. അദ്ദേഹം ടീമിന്റെ…
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗൊലുവിൻ്റെ പുതിയ സർവ്വേ റിപ്പോർട്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12-ടത്തും യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി നടത്തും റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം ബേപ്പൂർ മണ്ഡലത്തെക്കുറിച്ചാണ്. എൽ.ഡി.എഫിൻ്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി വിജയം നേടുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഭരണവിരുദ്ധ…
Sign in to your account