തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലസ്ഥാനത്തെ മൂന്ന് പ്രധാന മണ്ഡലങ്ങളിലേക്ക് നീളുന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ കനത്ത തിരിച്ചടി നേരിടുമെന്നാണ് നിലവിലെ സൂചനകൾ. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയുൾപ്പെടെയുള്ള വിവാദങ്ങളും ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴക്കൂട്ടം: ശബരിമല വിവാദം വീണ്ടും പുകയുന്നു ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴക്കൂട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്…
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പ്രധാന ആശങ്കകൾ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശ്വാസം മുട്ടിക്കുന്ന…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭരണവിരുദ്ധ വികാരം കൊടുമ്പിരിക്കൊള്ളുമ്പോഴും, ബി.ജെ.പി വോട്ടുകൾ കൈക്കലാക്കി മൂന്നാം തവണയും അധികാരം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു പിന്നിൽ കൃത്യമായ ഒരു 'സക്സഷൻ പ്ലാൻ' (Succession Plan) അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചനകൾ. അണിയറയിൽ ഒരുങ്ങുന്ന 'റിയാസ് മുഖ്യമന്ത്രി' പ്ലാൻ തുടർഭരണം ലഭിച്ചാൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെങ്കിലും, മന്ത്രിസഭയിലെ കരുത്തനായ ആഭ്യന്തര മന്ത്രിയായി മുഹമ്മദ്…
തിരുവനന്തപുരം: മലയാള നോവൽ സാഹിത്യത്തിൽ വേറിട്ട പ്രമേയവുമായി എസ്. മഹാദേവൻ തമ്പിയുടെ പുതിയ കൃതി 'നിലം' ശ്രദ്ധേയമാകുന്നു. നമ്മുടെ നെൽവയലുകളുടെ പശ്ചാത്തലത്തിൽ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും അതിജീവനത്തെയും കുറിച്ചാണ് നോവൽ സംസാരിക്കുന്നത്. പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള കേരളത്തിലെ വിവിധ പാടശേഖരങ്ങളിലൂടെ നാരായണൻ പോറ്റി എന്ന 'നെല്ലുപോറ്റി' നടത്തുന്ന വയൽസഞ്ചാരമാണ് നോവലിന്റെ കാതൽ. ഓരോ വയലിനും ഓരോ കഥ പറയാനുണ്ടെന്നും ആ കഥകൾ കേൾക്കാനുള്ള മനസ്സ് നമുക്ക്…
തിരുവനന്തപുരം: വരാനിരിക്കുന്ന 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തിൽ വൻ അഴിച്ചുപണി നടക്കുമെന്ന് പ്രവചനം. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയുടെ (UNDP) മുൻ സീനിയർ അഡ്വൈസർ പ്രമോദ് കുമാർ പങ്കുവെച്ച ഒരു മാത്തമറ്റിക്കൽ മോഡലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതവും അടിസ്ഥാനമാക്കി തയ്യാറാക്കിയ മോഡൽ പ്രകാരം യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. മാത്തമറ്റിക്കൽ മോഡലിലെ പ്രവചനം…
തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികൾ വലിയ നോമ്പിലെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ജെറുസലേമിൽ നടന്ന രണ്ട് വിരുദ്ധ ഘോഷയാത്രകളെ മുൻനിർത്തി വിശുദ്ധവാരത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം ചർച്ചയാകുന്നു. അന്തരിച്ച പ്രശസ്ത ചിന്തകൻ ഡി. ബാബു പോൾ എഴുതിയ ലേഖനത്തിലാണ് കാലഹരണപ്പെടാത്ത ഈ വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുന്നത്. രണ്ട് യാത്രകൾ, രണ്ട് സന്ദേശങ്ങൾ ഒരു വസന്തകാലത്ത് ജെറുസലേമിൽ ഒരേസമയം രണ്ട് ഘോഷയാത്രകൾ പ്രവേശിച്ചു. പടിഞ്ഞാറ് ഭാഗത്ത് നിന്ന് റോമൻ ഗവർണർ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന. സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്? ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക്…
തിരുവനന്തപുരം: കേരള സർക്കാർ ഏറ്റവും വലിയ വികസന നേട്ടമായി ഉയർത്തിക്കാട്ടുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻ PR തള്ളാണെന്ന് സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തുന്ന ഭീമമായ തുകയുടെ പകുതി പോലും പലപ്പോഴും ചിലവഴിക്കപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളിലെ വൈരുദ്ധ്യം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ (2021 മുതൽ 2026 വരെ) ബജറ്റ് വിഹിതവും യഥാർത്ഥത്തിൽ ചിലവഴിച്ച…
തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞതയിൽ തനിക്ക് പിഴക്കില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ദീപിക സീനിയർ റിപ്പോർട്ടർ കെ. ഇന്ദ്രജിത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അക്കമിട്ട് നിരത്തിയത്. തദ്ദേശത്തിലെ 'മാന്ത്രികൻ' കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച നേതാവാണ് വി.ഡി. സതീശൻ. അന്ന് കൊല്ലം,…
തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ആശാ വർക്കർമാരെ വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നു. പ്രഖ്യാപനത്തിന് ആനുപാതികമായ തുക ബജറ്റിൽ വകയിരുത്താതെയാണ് സർക്കാർ ഈ വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്.പ്രഖ്യാപനം 9000, നൽകുന്നത് 8000! നിലവിൽ 8000 രൂപയാണ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം. ഇത് 9000 രൂപയായി ഉയർത്തുമെന്നായിരുന്നു…
Sign in to your account