Tag: Kerala leader

Kerala Politics News 2 Min Read

ജയതിലക് – രചന ഷാ തിരക്കഥയിൽ പ്രശാന്തിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി; സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് എൻ. സസ്‌പെൻഷൻ കാലാവധി വീണ്ടും 180 ദിവസത്തേക്ക് നീട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി. ക്രിമിനൽ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ ഇല്ലാത്ത വിഷയങ്ങളിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി. ​നിയമപരമായ നൂലാമാലകൾ മറികടക്കാൻ, പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് അടിയന്തര രേഖ അയച്ച

Kerala Leader News 2 Min Read

ചെങ്കോട്ട സ്ഫോടനം: ഭീകരൻ മൂന്ന് മണിക്കൂർ കാത്തുനിന്നു, കാരണം ‘കലണ്ടർ പിഴവ്’; ഞെട്ടിച്ച് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നത്. ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ മുഹമ്മദ് സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്ന് മണിക്കൂറിലധികം റെഡ് ഫോർട്ടിന് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാത്തിരുന്നതായി അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. 'കലണ്ടർ പിഴവ്' ആണ് ഈ മൂന്ന് മണിക്കൂർ കാത്തിരിപ്പിന് കാരണമായതെന്നും ഇത് പദ്ധതിയെ തകിടം മറിച്ചെന്നുമാണ് കണ്ടെത്തൽ. ​3 മണിക്കൂർ കാത്തിരിപ്പിന് പിന്നിൽ: ​വൈകിട്ട് 3.19-ന് പാർക്കിംഗ് സ്ഥലത്ത്

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്

Kerala Politics News 1 Min Read

ആശ്രിത നിയമനം: അട്ടിമറിക്ക് പരിഹാരമായില്ല- സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലുംജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്.

Kerala Politics News 1 Min Read

വിലക്കയറ്റത്തിൽ ഒക്ടോബറിലും കേരളം ഒന്നാമത്: 10 മാസമായി റെക്കോർഡ്; പിണറായി സർക്കാർ മയക്കത്തിൽ

തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്. ​വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന

Kerala Politics News 1 Min Read

പി.എം ശ്രീ: കത്തിൽ കലഹം! ഒടുക്കം കത്ത്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. പദ്ധതിയിൽ തുടർനടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. ​സിപിഐയുടെ കടുത്ത എതിർപ്പ്: സംസ്ഥാനത്തെ പ്രമുഖ ഭരണപക്ഷ സഖ്യകക്ഷിയായ സി.പി.ഐയുടെ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് ഈ നിർണ്ണായകമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും

Kerala Politics News 1 Min Read

തിരുവനന്തപുരം മെഡിക്കൽ കോളേജ്: നിലത്തുറങ്ങുന്ന രോഗികൾ; ചികിത്സ കിട്ടാതെ ദുരിതത്തിൽ – ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (MCH) രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. 'നോ സ്‌പേസ് ടു ഹീൽ' (No Space to Heal) എന്ന തലക്കെട്ടിൽ ഇന്ന് The New Indian Express പത്രത്തിൽ വന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് ദുരിതത്തിൻ്റെ നേർചിത്രം വ്യക്തമാക്കുന്നു. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതും, കിടക്കകളുടെ കുറവും, അമിതമായ തിരക്കും കാരണം രോഗികൾക്ക് ആവശ്യമായ ചികിത്സ കിട്ടാത്ത അവസ്ഥയാണ്. പല വാർഡുകളിലും രോഗികൾ നിലത്തും

Kerala Politics News 1 Min Read

വിവാദം: സിനിമ നടന്റെ മകന് ബാർ ലൈസൻസ്! രഹസ്യം പുറത്ത്? PK ഗുരുദാസൻ മന്ത്രിയായിരിക്കെ വിവാദ നായകൻ വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഭരണം

തിരുവനന്തപുരം: സിനിമ താരത്തിൻ്റെ മകൻ ബാർ ലൈസൻസിനായി അപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നു. ജീവിതത്തിലുടനീളം സത്യസന്ധതയും കമ്യൂണിസ്റ്റ് മൂല്യങ്ങളും മുറുകെപ്പിടിച്ച എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ കാലത്താണ് ഈ സംഭവം. ​ധാരാളം അപേക്ഷകർക്ക് ലൈസൻസ് ലഭിച്ചപ്പോഴും നടന്റെ മകന്റെ അപേക്ഷ പല കാരണങ്ങളാൽ വൈകി. ഒടുവിൽ, നേരിട്ട് സെക്രട്ടേറിയറ്റിലെത്തിയ മകൻ അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. ഈ

Kerala Politics News 2 Min Read

എൻ. പ്രശാന്ത് IAS-ൻ്റെ ‘സസ്‌പെൻഷൻ വാർഷികം’ കുറിപ്പ്: ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ‘തനിനിറം’ പുറത്ത്!

​കേരളത്തിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത്, തൻ്റെ സസ്‌പെൻഷൻ്റെ വാർഷികത്തോടനുബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലെ 'ക്രമക്കേടുകൾ' പുറത്തുകൊണ്ടുവരികയും ചെയ്തു. 'മാടമ്പിള്ളിയിലെ മനോരോഗി' എന്ന സിനിമാ ഡയലോഗിൻ്റെ പേരിൽ താൻ സസ്‌പെൻഡ് ചെയ്യപ്പെട്ടപ്പോൾ, ജയതിലകിനെപ്പോലുള്ളവർ അഴിമതി നടത്തിയിട്ടും നടപടിയില്ലാതെ തുടരുന്നതിലെ ഇരട്ടത്താപ്പ് പ്രശാന്ത് ചോദ്യം ചെയ്യുന്നു. ​🔍 പ്രധാന ആരോപണങ്ങൾ: രേഖാമൂലമുള്ള തെളിവുകൾ

Kerala Politics News 1 Min Read

വാസു അറസ്റ്റിൽ! അടുത്തത് ആര് ? ചങ്കിടിച്ച് പ്രശാന്തും കടകംപള്ളിയും വാസവനും ; ഇവരെ പ്രതിയാക്കി കേസെടുക്കണമെന്ന് സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​'എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം