തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രൻ്റെ (Thiruvananthapuram Corporation) വികസന ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകൾ. ഹെൽത്ത് സ്‌ക്വാഡിന്റെ (Health Squad) പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. (Local Fund Audit Department) 2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ഗുരുതരമായ കണ്ടെത്തലുള്ളത്. 2025 മാർച്ച് 28-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം വാങ്ങിയത്…
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാൻ മുഖ്യമന്ത്രി. കൃത്യമായ തെളിവുകളോടെയുള്ള പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകൾ സഹിതം പരാതി ലഭിക്കുന്നത്. ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A.…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാധ്യമ മേഖലകളിലെ 'മാഫിയാ പ്രവർത്തനം' തുറന്നുകാട്ടി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ഐഎഎസ്. മനോജ് കെ. ദാസിനെതിരായ ക്രിമിനൽ അപകീർത്തി കേസ് പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മർദ്ദം ചെലുത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. വിഗ്രഹങ്ങൾ ഉടയുമ്പോൾ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ, 'രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ' (പി.എം.ബി.) മാഫിയ സംസ്ഥാനത്തെ ഭരണസംവിധാനത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് സ്റ്റിക്കർ…
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ് എഡിറ്റർ കെ. പി. സായ് കിരൺ ആണ്. സായ് കിരണിൻ്റെ റിപ്പോർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന കേന്ദ്ര ഏജൻസികൾ ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ സമ്പന്നമായ…
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ആനന്ദിന് പകരം വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇത് തിരുവനന്തപുരം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ആനന്ദിന്റേതായി പുറത്തുവന്നിട്ടുണ്ട്. "മണ്ണ് മാഫിയയുമായി ചേർന്ന്…
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ കണക്കുകളും പോൾ ചെയ്ത വോട്ടുകളും സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി ഗുരുതരമായ ആരോപണം. രേഖകൾ പ്രകാരം പോൾ ചെയ്ത മൊത്തം വോട്ടുകളേക്കാൾ ഏകദേശം 3 ലക്ഷത്തിലധികം (3,38,476) അധിക വോട്ടുകൾ എണ്ണി എന്നാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്. ഇത് ബിഹാറിൽ നടന്നത് വമ്പൻ അട്ടിമറിയാണോ എന്ന സംശയം ശക്തമാക്കുന്നു. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രണ്ട് രേഖകളിലെ വിവരങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്. ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി.…
ന്യൂഡൽഹി: നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! നിരവധി പാർട്ടികളെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് തൻ്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കനത്ത തിരിച്ചടി. ബിഹാറിൽ ഒരു രാഷ്ട്രീയ ബദലായി ഉയർത്തിക്കാട്ടിയ അദ്ദേഹത്തിൻ്റെ 'ജൻ സുരാജ്' പാർട്ടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. 10-ൽ താഴെ സീറ്റുകൾ അല്ലെങ്കിൽ 150-ൽ അധികം സീറ്റുകൾ നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.…
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്. ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി.…
Sign in to your account