തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരിശോധിച്ചാലും സതീശൻ നിറഞ്ഞുനിൽക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ കടന്നാക്രമിക്കുന്ന സതീശന്റെ ശൈലിക്ക് ആരാധകരേറുന്നു എന്നതിന്റെ സൂചനയാണ് പുതിയ സൈബർ ട്രെൻഡുകൾ. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ പ്രസംഗങ്ങളിലും മറുപടികളിലും ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പേര് 'വി.ഡി. സതീശൻ' എന്നതാണെന്നാണ്…
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഭൂരിഭാഗം കേസുകളും ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടിയിലെ പ്രധാന വിവരങ്ങൾ: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2634 കേസുകൾ…
തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ…
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ നിയമസഭാ സ്പീക്കർക്ക് സമർപ്പിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക ബുള്ളറ്റിൻ ഈ മാസം 6-ന് പുറത്തിറങ്ങി. ലോകായുക്ത നിയമത്തിൽ വരുത്തിയ നിർണ്ണായക ഭേദഗതിയെത്തുടർന്നാണ് ഈ മാറ്റം നിലവിൽ വന്നത്. പുതിയ മാറ്റങ്ങൾ ഇങ്ങനെ: നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴികെയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഗവർണർക്കായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ അധികാരം സ്പീക്കറിലേക്ക് മാറി. മന്ത്രിസഭ അംഗങ്ങളുടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുകയുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സി.പി.എമ്മിലെ തന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിയമസഭയിലെ പുതിയ നടപടികൾ. ധനാഭ്യർത്ഥന ചർച്ചകളിൽ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ചാണ് റിയാസിന് മുഖ്യമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്. സഭയെ ഞെട്ടിച്ച 'സീനിയോറിറ്റി' മാറ്റം നാളെ മുതൽ നിയമസഭയിൽ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചകൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് സർവീസ് സംഘടനകളുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ (27-01-2026) പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതിൽ നിലവിലുള്ള പുരോഗതിയെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട് സംഘടനകളുമായി നടത്തിയ ചർച്ചകളുടെ മിനിറ്റ്സ് ലഭ്യമാക്കണമെന്നുമുള്ള ആവശ്യത്തിനാണ് മുഖ്യമന്ത്രി വ്യക്തമായ…
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. മുൻ ദേവസ്വം മന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തോ എന്നും, പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണോ ഈ നടപടിയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ, കൃത്യമായ 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന മറുപടിക്ക് പകരം അന്വേഷണത്തിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: കേരളത്തിൻ്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റിനെ ലോകശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'പൊന്ന്യത്തങ്കം 2026' വിപുലമായി സംഘടിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ മുൻകൈ എടുക്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ തലശ്ശേരിയിലെ പൊന്ന്യത്ത് വെച്ച് അങ്കം നടത്താനാണ് പ്രാഥമിക തീരുമാനം. നിയമസഭാ സമ്മേളനത്തിനിടെ തന്നെ ഇതിനായുള്ള നടപടികൾ സ്പീക്കർ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കൻ പാട്ടുകളിലെ വീരഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പടയോട്ടങ്ങളുടെ സ്മരണ പുതുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്.…
Sign in to your account