തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും…
ആലപ്പുഴ: തോമസ് ഐസക്കിന് അഷ്ടമത്തിൽ ശനിയോ?. 2026 ൽ നിയമസഭയിൽ മൽസരിക്കാൻ സീറ്റ് തേടി നടക്കുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തൻ്റെ തട്ടകമായ ആലപ്പുഴയിലാണ് ഐസക്കിൻ്റെ നോട്ടം. 2021 ൽ ഐസക്കിന് സീറ്റ് നിഷേധിച്ച് ആലപ്പുഴയിൽ പി.പി. ചിത്തരജ്ഞനെ പിണറായി ഇറക്കിയതോടെയാണ് ഐസക്കിൻ്റെ കഷ്ടകാലം ആരംഭിച്ചത്. 2016 ൽ ഐസക്ക് 31,032 വോട്ടിന് ജയിച്ച ആലപ്പുഴയിൽ പി.പി ചിത്തരജ്ഞന് ജയിക്കാനായത് 11, 644 വോട്ടിന് മാത്രം. ജയിച്ച…
തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്.…
Sign in to your account