തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് (Thiruvananthapuram Corporation Election) സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ (K. Muraleedharan) നേതൃത്വത്തിൽ കോൺഗ്രസ് (Congress) ചടുലമായ പ്രചാരണ തന്ത്രങ്ങളുമായി മുന്നോട്ട് വന്നതോടെ സി.പി.എം. (CPM) വെട്ടിലായി. സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള മുരളീധരൻ്റെ നീക്കത്തിൽ സി.പി.എം. ക്യാമ്പ് പകച്ചുനിൽക്കുകയാണ്. തിരുവനന്തപുരം ജില്ലയുടെ സ്പന്ദനം കൃത്യമായി അറിയാവുന്ന കെ. മുരളീധരനെ നേരിടാൻ താഴെത്തലത്തിലുള്ള നേതാക്കൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ സി.പി.എം. മുഖ്യമന്ത്രി…
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എം. കേന്ദ്രങ്ങളിൽ കടുത്ത പരിഭ്രാന്തി. മുതിർന്ന നേതാവ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രചാരണ തന്ത്രങ്ങളും, യുവനേതാവ് കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതും കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തൽ. 95 ശതമാനം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, സി.പി.എമ്മിലും ബി.ജെ.പിയിലും രൂക്ഷമായ ചേരിപ്പോര്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് മണ്ഡലത്തിൽ എത്തും. കോൺഗ്രസ് പ്രവർത്തകർ വെയിലത്ത് വിയർപ്പൊഴുക്കി വോട്ട് പിടിച്ച് ജയിപ്പിക്കും. പിന്നെ ഒറ്റ പോക്കാണ്! ജയിച്ച സ്ഥലത്ത് വീണ്ടുമെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. ഇത്രയും വായിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശശി തരൂരിന്റെ മുഖമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒരുങ്ങുമ്പോഴും, കളത്തിലെങ്ങും ഇറങ്ങാതെ വിട്ടുനിൽക്കുകയാണ് തിരുവനന്തപുരം എം പി ശശി തരൂർ. 2024-ലെ ലോക്സഭാ…
തിരുവനന്തപുരം: മനം നിറച്ച് മുരളി - ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്. പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ…
ന്യൂ ഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വൻകിട വോട്ടർ തട്ടിപ്പ് ആരോപണത്തിൽ, തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബ്രസീലിയൻ മോഡൽ ലാറിസ ഞെട്ടലോടെ രംഗത്ത്. വോട്ടർ പട്ടികയിൽ തന്റെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ഇന്ത്യൻ പേരുകളിൽ വോട്ടർമാരെ സൃഷ്ടിച്ചു എന്ന കോൺഗ്രസിന്റെ വാദമാണ് മോഡൽ ലാറിസ സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി 'എച്ച്-ഫൈൽസ്' എന്ന…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബഹുദൂരം മുന്നിലെത്തിയതോടെ, എതിർപാളയങ്ങളായ സി.പി.എമ്മും ബി.ജെ.പി.യും കടുത്ത സമ്മർദ്ദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുപാർട്ടികൾക്കും കടുത്ത ചേരിപ്പോര് കാരണം പൂർണ്ണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കുന്നതിനെക്കുറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് ഗുണം…
ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരുന്ന 'ഹൈഡ്രജൻ ബോംബ്' ഒടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് നടന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. 25 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ ക്രമക്കേട് നടന്നതായും, കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ബി.ജെ.പിക്ക്…
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്…
കൊച്ചി: കോൺഗ്രസിലെ യുവനിരയുടെ ശ്രദ്ധേയ സാന്നിധ്യവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. ഏറെക്കാലത്തെ "ക്രോണിക് ബാച്ച്‌ലർ" എന്ന വിശേഷണം ഉപേക്ഷിച്ചാണ് റോജി ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നുതന്നെയാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. കാലടി മാണിക്കമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസ് – ലിസി ദമ്പതികളുടെ മകളായ ലിപ്‌സിയാണ് വധു. ലിപ്‌സി ഒരു ഇന്റീരിയർ ഡിസൈനറാണ്. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം…
Sign in to your account