തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രൻ്റെ (Thiruvananthapuram Corporation) വികസന ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകൾ. ഹെൽത്ത് സ്‌ക്വാഡിന്റെ (Health Squad) പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. (Local Fund Audit Department) 2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ഗുരുതരമായ കണ്ടെത്തലുള്ളത്. 2025 മാർച്ച് 28-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം വാങ്ങിയത്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത്…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി…
Sign in to your account