കൊച്ചി: മലയാള സിനിമ കാത്തിരുന്ന ആ മഹാസംഭവം തിയേറ്ററുകളിൽ വൻ തരംഗമായി മാറുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'പാട്രിയറ്റ്' ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം, രണ്ടാം ദിനം പിന്നിടുമ്പോൾ 50 കോടി രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് അടുക്കുകയാണ്. തിരമാല പോലെ ആരാധകർ…
തിരുവനന്തപുരം: ഒരു ക്ലിക്കിൽ ഒളിഞ്ഞിരിക്കുന്ന ആയിരം ചതിക്കുഴികളെക്കുറിച്ച് മലയാളിയെ ബോധവാന്മാരാക്കാൻ 'പേട്രിയറ്റ്' എത്തുന്നു. വെർച്വൽ അറസ്റ്റും, ഓൺലൈൻ ലോൺ മാഫിയകളും സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ സ്വകാര്യത എത്രത്തോളം അപകടത്തിലാണെന്ന് മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു. മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതിലുപരി, ഗൗരവമേറിയ ഒരു സാമൂഹിക വിഷയം അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിച്ചു എന്നതാണ് 'പേട്രിയറ്റ്' എന്ന സിനിമയുടെ വിജയം. കഥാസംഗ്രഹം: സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പി.ആർ. ഷോയ്ക്കായി സർക്കാർ ചെലവാക്കുന്നത് കോടികൾ. വെറും ഒരു അഭിമുഖത്തിനപ്പുറം, സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനുള്ള വമ്പൻ 'ഇമേജ് ബിൽഡിംഗ്' പരിപാടിയാണിതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഈ ആഡംബര പ്രഹസനത്തിനായി പത്ത് കോടി രൂപയാണ് ഖജനാവിൽ നിന്ന് ഒഴുക്കുന്നത്. ലാലിന് 5 കോടി; പി.ആർ.ഡി വഴി പണമൊഴുക്ക് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, നടൻ മോഹൻലാലിന് മാത്രം…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ 'വെളുപ്പിച്ചെടുക്കാൻ' സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. 'കണ്ടും മിണ്ടിയും ഇരുവർ': വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ? തിരഞ്ഞെടുപ്പ്…
കൊച്ചി: മാതൃവിയോഗത്തിന്റെ നോവിൽ ആരാധകരോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ കരുത്തായി നിന്ന അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. "എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി" - മോഹൻലാൽ കുറിച്ചു. അമ്മയുടെ വിയോഗത്തെ തുടർന്ന് നേരിട്ടും ഫോൺ മുഖാന്തരവും സോഷ്യൽ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന 'അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന' പരിപാടിക്ക് 1.50 കോടി രൂപ അനുവദിച്ചത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി മാറ്റിവെച്ച തുക വെട്ടിക്കുറച്ച്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ താരങ്ങൾ മുഖ്യാതിഥികളായി എത്തുന്ന പരിപാടിയുടെ ചെലവിനാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്കാണ് പരിപാടി നടക്കുന്നത്. അതിദരിദ്രരുടെ ഭവന നിർമ്മാണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നാണ് ഉദ്ഘാടനത്തിനായുള്ള 1.50…
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ വിമുക്തമായെന്ന സർക്കാർ പ്രഖ്യാപനത്തിൽ സിനിമാ താരങ്ങൾ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി. ഈ പ്രഖ്യാപനം ഒരു 'വലിയ നുണ'യാണെന്നും, പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്താൽ താരങ്ങൾ ആ നുണയുടെ പ്രചാരകരായി മാറേണ്ടിവരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സർക്കാർ…
Sign in to your account