പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി. ചെലവാക്കിയത് ₹1,11,365! ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്. ദേവസ്വം ബോർഡിന്റെ 'ക്യാപ്‌സ്യൂൾ' മറുപടി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ഫെബ്രുവരി 6-ന് നിർണായക യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ…
തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. "ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്" എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന. ഐടി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിട്ടാകും ഇവരുടെ നിയമനം ക്രമീകരിക്കുക. ഒന്നാം വാർഷികത്തിൽ തുടങ്ങിയ 'മുഖം മിനുക്കൽ' മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് 6-നാണ് 12 അംഗ സോഷ്യൽ മീഡിയ സംഘത്തെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും നിരാശയിലെന്ന് റിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ, പഴയ വീര്യം നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രിയെ കാണപ്പെടുന്നതെന്ന് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. ഇന്ന് നടന്ന സെക്രട്ടറിതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മാറിയ ശരീരഭാഷ ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. "പെരുമാറ്റച്ചട്ടം ഒന്നര മാസത്തിനുള്ളിൽ വരും. കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളൂ. പ്രഖ്യാപിച്ച പദ്ധതികൾ എത്രയും…
തിരുവനന്തപുരം: കേരള ചരിത്രത്തിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളാണ് നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഉയർന്നിട്ടുള്ളതെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ തുറന്നടിച്ചു. ലൈംഗികാരോപണങ്ങൾ, അഴിമതി, മുട്ടിൽ മരംമുറി വിഷയങ്ങളിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ രംഗത്തെത്തിയത്. "ഇങ്ങനെ ഒരു അവതാരം ചീഫ് സെക്രട്ടറി ആയി വന്നത് എങ്ങനെ?" – സെൻകുമാർ ചോദിക്കുന്നു. ലൈംഗികാരോപണ പരാതികളും സുപ്രീം കോടതി വിധി ലംഘനവും 2023-ൽ തന്നെ ആരംഭിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടെയുള്ള…
തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിന് കഴിയാത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ. ഡിജിപിയെ മുഖ്യമന്ത്രി ശകാരിച്ചതായാണ് ലഭിക്കുന്ന സൂചന. കേസിന്റെ അന്വേഷണത്തിൽ പോലീസ് കാണിക്കുന്ന അലംഭാവമാണ് മുഖ്യമന്ത്രിയുടെ രോഷത്തിന് കാരണമായത്. അതേസമയം, കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ…
തിരുവനന്തപുരം മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഇന്ന് ഉച്ചയോടെ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. പരാതിക്കൊപ്പം സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായകമായ തെളിവുകളും യുവതി കൈമാറിയതായാണ് റിപ്പോർട്ട്. ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ അതിജീവിത നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. സഹോദരനൊപ്പമാണ് യുവതി വൈകിട്ട് 4:30 ഓടെ മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ചാറ്റുകളും ശബ്ദരേഖകളും ഉൾപ്പെടെ എല്ലാ…
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാൻ മുഖ്യമന്ത്രി. കൃത്യമായ തെളിവുകളോടെയുള്ള പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകൾ സഹിതം പരാതി ലഭിക്കുന്നത്. ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A.…
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് എൻ. സസ്‌പെൻഷൻ കാലാവധി വീണ്ടും 180 ദിവസത്തേക്ക് നീട്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കി. ക്രിമിനൽ കുറ്റങ്ങളോ അഴിമതി ആരോപണങ്ങളോ ഇല്ലാത്ത വിഷയങ്ങളിൽ സസ്‌പെൻഷൻ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാൻ പാടില്ലെന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നിലനിൽക്കെയാണ് ഈ നടപടി. നിയമപരമായ നൂലാമാലകൾ മറികടക്കാൻ, പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി ആരംഭിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് അടിയന്തര രേഖ അയച്ച…
Sign in to your account