തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT). ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തു. ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാദ ചിത്രം പുറത്ത് അറസ്റ്റിലാകുന്നതിന് മുൻപ് വിജയകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി, നേതാക്കളെല്ലാം തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കവർ ചിത്രങ്ങൾ മാറ്റി. "അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്" എന്ന ശക്തമായ മുദ്രാവാക്യമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരാണ് പോസ്റ്റർ കവർ ചിത്രമായി…
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും…
കോട്ടയം: ദ്വാരപാലക ശിൽപം മോഷണം പോയ സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മാനം 'രണ്ട് കോടിയിൽ നിന്ന് പത്ത് ലക്ഷമായി കുറഞ്ഞെന്ന്' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷണക്കേസിലെ പ്രതികളായ പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് മന്ത്രിയുടെ നഷ്ടപരിഹാര തുക കുറഞ്ഞതെന്ന് സതീശൻ ആരോപിച്ചു. "ദ്വാരപാലക ശിൽപം ഏത് കോടീശ്വരനാണ് നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നൽകിയപ്പോൾ രണ്ട് കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയിൽ എത്തിയപ്പോൾ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും സി.പി.എമ്മിന്റെ സർവീസ് സംഘടന നേതാവുമായിരുന്ന വിജയകുമാർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. 2019-ൽ ശബരിമല ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) വിജയകുമാറിനെയും മറ്റൊരു ബോർഡ് അംഗമായിരുന്ന ശങ്കര ദാസിനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ രണ്ടുപേരുടെയും അറസ്റ്റിന് ശേഷമാകും അന്നത്തെ ദേവസ്വം…
തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയും സി.പി.എം. നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക മൊഴിയാണ് മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ശബരിമലയിലെ വിവാദ ഇടപാടുകൾ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി ആദ്യം അപേക്ഷ നൽകിയത് സർക്കാരിനായിരുന്നുവെന്നും, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയൽ…
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാർ അറസ്റ്റിലായി. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സി പി എം പ്രതിരോധത്തിൽ ആയി.മുൻ കോന്നി എം.എൽ.എ.യും നിലവിലെ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ വലിയ പ്രതിരോധത്തിൽ ആകിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അറസ്റ്റുണ്ടായത്. പത്മകുമാർ അറസ്റ്റിലായതോടെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം…
Sign in to your account