തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. 6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു. 9 മന്ത്രിമാർക്ക് തിരിച്ചടി: ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ…
തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'ചാണക്യൻ' എന്ന് വിശേഷിപ്പിച്ചത് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സതീശൻ 'ദീപിക' പത്രത്തിന് നൽകിയ അഭിമുഖത്തിലെ പ്രവചനങ്ങൾ അതേപടി സംഭവിച്ചതാണ് ജയശങ്കറെ ഈ വിശേഷണത്തിന് പ്രേരിപ്പിച്ചത്. ദീപികയുടെ സീനിയർ റിപ്പോർട്ടർ ഇന്ദ്രജിത്തുമായി നടത്തിയ അഭിമുഖത്തിൽ, കണ്ണൂർ കോർപ്പറേഷൻ നിലനിർത്തുമെന്നും കൊല്ലം, കൊച്ചി, തൃശൂർ കോർപ്പറേഷനുകൾ പിടിച്ചെടുക്കുമെന്നും സതീശൻ…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും (എൽ.ഡി.എഫ്) നേരിട്ട കനത്ത തിരിച്ചടി വെറും രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്; ഭരണപക്ഷത്തിനായി ചാനൽ ചർച്ചകളിൽ വാദമുഖങ്ങളുയർത്തിയ ചില മാധ്യമ പ്രവർത്തകരെയും പ്രമുഖ ചാനൽ ഉടമകളെയും ഇത് നിശ്ശബ്ദരാക്കിയിരിക്കുകയാണ്. എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന 'ക്യാപ്‌സ്യൂളുകൾ' ഉപയോഗിച്ച് 'ബിഗ് ബ്രേക്കിംഗ്' വാർത്തകൾ സൃഷ്ടിച്ചിരുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജനവിധി ഒരു വലിയ പാഠമായി മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കടുത്ത വാദഗതികൾ ചാനലുകളിൽ അവതരിപ്പിക്കാറുള്ള…
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ 'നന്ദികേട്' ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. "ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു," എം എം മണി…
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന. വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം: ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന…
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുത്തൂറ്റിന് പകരം ഭൂമി: ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന്…
തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫണ്ട് വിതരണം വൈകിക്കുന്നതായി കണക്കുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം കൂടിയായിട്ടും, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ വകയിരുത്തിയ 9215 കോടി രൂപയിൽ, ഡിസംബർ മാസം വരെ ചെലവഴിക്കാൻ സാധിച്ചത് കേവലം 27.98% മാത്രമാണ്. അതായത്, 2578 കോടി രൂപ മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. പ്ലാനിംഗ് ബോർഡിന്റെ 'പ്ലാൻ സ്പേസ്' രേഖകൾ…
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: 2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
Sign in to your account