Tag: എം.ബി രാജേഷ്

Kerala Politics News 1 Min Read

സ്പീക്കർമാരെ പിണറായി ‘വകവരുത്തും’! പദവി നൽകി രാഷ്ട്രീയ വനവാസത്തിലേക്ക് അയക്കുന്ന ക്രൂരമായ ‘വിജയൻ ശൈലി’; ശ്രീരാമകൃഷ്ണനും ഷംസീറും വീണു! രക്ഷപെട്ടത് രാജേഷ് മാത്രം!

​തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ

Kerala Politics News 1 Min Read

രണ്ടാം പിണറായി കാലം: 15 ലക്ഷം പേരെ തെരുവ് നായ കടിച്ചു, 122 മരണം; നിയമസഭയിൽ കണക്കുകൾ വെളിപ്പെടുത്തി മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് വ്യക്തമാക്കുന്ന കണക്കുകൾ നിയമസഭയിൽ പുറത്തുവിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ മാത്രം കേരളത്തിൽ 15,02,737 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി മന്ത്രി അറിയിച്ചു. 2026 ജനുവരി 27-ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്. ​അഞ്ച് വർഷത്തിനിടെ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായതായും മന്ത്രിയുടെ

Kerala Politics News 1 Min Read

ലഹരിമാഫിയ തഴച്ചുവളർന്ന ‘പിണറായി കാലം’! പിടിച്ചെടുത്തത് മാത്രം 554.57 കോടിയുടെ മയക്കുമരുന്നുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി തലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തം. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ വലവിരിക്കുമ്പോൾ, അത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ​നിയമസഭയെ ഞെട്ടിച്ച കണക്കുകൾ ​2026 ജനുവരി 27-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ സമർപ്പിച്ച

Kerala Politics News 1 Min Read

9 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ തോൽവി ! എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം നേതൃത്വം. എന്നാൽ, നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പരിശോധിക്കുമ്പോൾ ഭരണമുന്നണിയായ എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആകെയുള്ള 140 നിയമസഭ മണ്ഡലങ്ങളിൽ 80 സീറ്റിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം നേടാനായത്. എൽ.ഡി.എഫിന് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. ബി.ജെ.പിക്ക് രണ്ടിടത്ത് ഭൂരിപക്ഷം ലഭിച്ചു. ​9 മന്ത്രിമാർക്ക് തിരിച്ചടി: ​ഏറ്റവും ഗൗരവകരമായ വിഷയം പിണറായി വിജയൻ മന്ത്രിസഭയിലെ

Kerala Politics News 1 Min Read

ചിന്തക്ക് ഒന്നും അറിയില്ല ! കൊല്ലത്ത് തെരുവ് നായ ശല്യം ഇല്ലെന്ന് ചിന്ത ജെറോം ; 2024 ൽ മാത്രം കൊല്ലത്ത് 37618 തെരുവ് നായ ആക്രമണങ്ങൾ എന്ന് നിയമസഭ മറുപടി

കൊല്ലം: സിപിഎം നേതാവ് ചിന്ത ജെറോം ഇന്ന് മീഡിയ വൺ ചാനലിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയിൽ നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. "തെരുവുനായ്ക്കളുടെ ആക്രമണമേറ്റ എത്ര കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു? കൊല്ലത്ത് അങ്ങനെയൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലായെന്ന യാഥാർത്ഥ്യമെനിക്കറിയാം" എന്നായിരുന്നു ചിന്ത ജെറോം പറഞ്ഞത്. എന്നാൽ, സ്വന്തം ജില്ലയായ കൊല്ലത്തെ തെരുവ് നായ ശല്യത്തിൻ്റെ യഥാർത്ഥ ചിത്രം പോലും ഈ വനിതാ നേതാവ് അറിയുന്നില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്