കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിമർശന ശരങ്ങൾ നേരിടുന്ന മേയർ ആര്യാ രാജേന്ദ്രന് ആശ്വാസവാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 'തളരരുത്, എം.എൽ.എ. സീറ്റ് ഉറപ്പാണ്' എന്നാണ് മന്ത്രി ആര്യക്ക് നൽകിയ ഉറപ്പ്. ആര്യയുടെ 'അഹന്തയാണ്' കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭരണമുണ്ടാകാൻ കാരണമായതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം. ബി.ജെ.പി. സൈബർ ഇടങ്ങളിൽ മേയർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ…
കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന…
തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ജനവികാരം…
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും 'ടീം യു.ഡി.എഫിന്' സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ…
തിരുവനന്തപുരം: 'കേരള കാമരാജ്' എന്ന് വിളിപ്പേരുള്ള അഡ്വ. സി.ആർ. പ്രാണകുമാറിന് തകർപ്പൻ വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നിർണായക ഡിവിഷനായ മര്യാപുരം ഏഴായിരം വോട്ടിന് മുകളിലുള്ള ഭൂരിപക്ഷത്തിലാണ് പ്രാണകുമാർ യു.ഡി.എഫിനായി തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച ഡിവിഷനിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയത് ജനകീയനായ പ്രാണകുമാറിനെയായിരുന്നു. പാർട്ടി ഏൽപ്പിച്ച ദൗത്യം അദ്ദേഹം ഗംഭീരമായി നിറവേറ്റി. പ്രാണകുമാറിന് ലഭിച്ച വൻ ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. സ്വാതന്ത്ര്യ സമര…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account