കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും കത്തയച്ചു. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം: ക്രിസ്മസ് മധുരത്തിന് പകരം തലസ്ഥാനവാസിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന അനുഭവം. മണ്ണന്തലയിലെ പ്രമുഖ ബേക്കറിയായ 'ടേസ്റ്റ് വേൾഡിൽ' (Taste World) നിന്നും വാങ്ങിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സഹോദരിക്ക് സമ്മാനമായി നൽകിയ കേക്കിലാണ് ഈ ക്രൂരമായ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്. കേക്ക് മുറിച്ച് ആദ്യ കഷണം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ കഷണത്തിൽ പല്ലി പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു.…
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ബെവ്‌കോ ജനങ്ങളെ ക്ഷണിച്ചതിന് പിന്നാലെ വേറിട്ട ഒരു നാമനിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത്. കേരളം പത്ത് വർഷം ഭരിച്ചിട്ടും സ്വന്തം പേര് ചാർത്താൻ ഒരു വികസന പദ്ധതി പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് പ്രാണകുമാർ പരിഹസിച്ചു. "കെ. കരുണാകരന് നെടുമ്പാശേരി വിമാനത്താവളമുണ്ട്, ഉമ്മൻചാണ്ടിക്ക് വിഴിഞ്ഞവും മെട്രോയുമുണ്ട്. എന്നാൽ പിണറായി വിജയൻ തുടങ്ങിയ…
തിരുവനന്തപുരം: പോറ്റിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ വാങ്ങും. കടകംപള്ളിയും പോറ്റിയും നൽകിയ മൊഴികളിലെ പ്രകടമായ വൈരുദ്ധ്യമാണ് അന്വേഷണസംഘത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. കടകംപള്ളി സുരേന്ദ്രനും പോറ്റിയും വിവിധ സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളി നൽകിയ വിശദീകരണങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. പല നിർണ്ണായക വിവരങ്ങളും അദ്ദേഹം മറച്ചുവെക്കുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു. വിദേശയാത്രകളും നിഴലിൽ മന്ത്രിയായിരുന്ന കാലയളവിൽ…
പുതുക്കാട്: പുതുക്കാട് ടൗൺ കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ഗ്രാമപഞ്ചായത്ത്. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു ആവശ്യപ്പെട്ടു. രോഗത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനായി ആരോഗ്യ മേഖലയിലെ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account