തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന ബോണസിന്റെ ശമ്പള യോഗ്യതാ പരിധി പരിഷ്കരിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടുതൽ ജീവനക്കാർക്ക് ഓണം ബോണസിന്റെ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
49,275 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്ക് 4500 രൂപ ബോണസായി ലഭിക്കും.കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ് .
ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ₹3,000 രൂപ ഉത്സവബത്ത യായി ലഭിക്കും. എല്ലാ സർക്കാർ ജീവനക്കാർക്കും ₹20,000 വരെ അഡ്വാൻസ് തുകയായി ലഭിക്കും.
കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞ ശമ്പള പരിധി മൂലം ബോണസ് നഷ്ടപ്പെട്ടിരുന്ന നിരവധി ജീവനക്കാർക്ക് പുതിയ നിർദ്ദേശം ആശ്വാസമാകും. ആഗസ്റ്റ് 17 മുതൽ ബോണസും ഉത്സവബത്തയും ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തു തുടങ്ങുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
