തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ 73,024 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് (2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച) രാവിലെ 11:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് പാലസ് മെയിൻ ഹാളിൽ നടക്കും.
“പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മ പദ്ധതി”യുടെ ഭാഗമായാണ് ഈ കാർഡ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രീ. അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും.
ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുമ്പോൾ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോൺ മുഖ്യാതിഥിയായി പങ്കാളിയാകും.
അർഹരായ കുടുംബങ്ങൾക്ക് കൃത്യമായി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി വഴി ആയിരക്കണക്കിന് സാധാരണക്കാർക്ക് മുൻഗണനാ ആനുകൂല്യങ്ങൾ ഇനി വേഗത്തിൽ ലഭ്യമാകും.