തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള ബാങ്കിൽ ചട്ടങ്ങൾ ലംഘിച്ച് വൻതോതിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദമാകുന്നു. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംമാറ്റിയത്.

നിയമങ്ങൾ അവഗണിച്ച് ഉത്തരവ്
ഈ മാസം 17-നാണ് ട്രാൻസ്ഫർ സംബന്ധിച്ച വിവാദ ഉത്തരവ് കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഭരണപരമായ അടിയന്തര സാഹചര്യമില്ലാതെ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റങ്ങൾ നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.

സഖാക്കൾക്ക് സുരക്ഷിത താവളമെന്ന് ആരോപണം
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെ, ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ നിയമനം ഉറപ്പാക്കാനാണ് ഈ ‘ട്രാൻസ്ഫർ മേള’ നടത്തിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
![]()
