തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) തടഞ്ഞുവെക്കുന്ന സർക്കാരിന്റെ കടുത്ത സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ മാത്രം 218 മാസത്തെ കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടമായതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിക്കെതിരെ ഫെബ്രുവരി 10-ന് (നാളെ) സെക്രട്ടേറിയറ്റ് മാർച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും.
ലക്ഷങ്ങളുടെ നഷ്ടം
ഓരോ ജീവനക്കാരന്റെയും തസ്തികയും ശമ്പള സ്കെയിലും അനുസരിച്ച് ഭീമമായ തുകയാണ് സർക്കാർ പിടിച്ചുവെച്ചിരിക്കുന്നത്. ല ₹1,49,040 മുതൽ ₹10,80,864 വരെ ഓരോ ജീവനക്കാരനും ലഭിക്കേണ്ട കുടിശ്ശികയാണ് സർക്കാർ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്. ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും കവർച്ച ചെയ്ത തുക ഉടനടി തിരികെ നൽകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
പ്രതിഷേധം നാളെ
ചൊവ്വാഴ്ച രാവിലെ 11.15-ന് സെക്രട്ടേറിയറ്റ് കാന്റീൻ പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വിവിധ സംഘടനകൾ മാർച്ചിൽ അണിനിരക്കും. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
![]()
