Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സർക്കാർ ഫണ്ട് തട്ടിപ്പ്: FIR വൈകിപ്പിച്ച് രക്ഷപ്പെടുത്തൽ! കർശന നടപടിക്ക് സർക്കുലർ ഇറക്കി ധനവകുപ്പ്

സർക്കാർ ഫണ്ട് തട്ടിപ്പ്: FIR വൈകിപ്പിച്ച് രക്ഷപ്പെടുത്തൽ! കർശന നടപടിക്ക് സർക്കുലർ ഇറക്കി ധനവകുപ്പ്

kerala leader By kerala leader January 10, 2026 1 Min Read
Share
Kerala Government secretariat

തിരുവനന്തപുരം: സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കും സാമ്പത്തിക ക്രമക്കേട് നടത്തുന്നവർക്കുമെതിരെ നടപടികൾ കർശനമാക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടു. സർക്കാർ സ്വത്തോ പണമോ മോഷ്ടിക്കപ്പെടുകയോ ക്രമക്കേടിലൂടെ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച വിശദമായ സർക്കുലർ ധനകാര്യ (ഇൻസ്‌പെക്ഷൻ എൻ.ടി-ഡി) വകുപ്പ് പുറത്തിറക്കി.

​പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ക്രമക്കേടുകൾ കണ്ടെത്തിയാലും പലപ്പോഴും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്നുവെന്നും കമ്മിറ്റി നിരീക്ഷിച്ചു. 2023-26 കാലയളവിലെ പിഎസിയുടെ 69, 83 റിപ്പോർട്ടുകളിലെ പരാമർശങ്ങൾ കണക്കിലെടുത്താണ് പുതിയ നിർദ്ദേശം.

​വകുപ്പ് മേധാവികൾക്ക് നൽകിയിട്ടുള്ള പ്രധാന നിർദ്ദേശങ്ങൾ:

  • ​അടിയന്തര നിയമനടപടി: സർക്കാർ പണമോ സ്വത്തോ ദുരുപയോഗം ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. നിയമപരമായ നടപടികൾ ഒട്ടും വൈകാൻ പാടില്ല.
  • ​ഉത്തരവാദിത്തം നിശ്ചയിക്കൽ: സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന കേസുകളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടൻ കണ്ടെത്തുകയും അവരിൽ നിന്ന് തുക ഈടാക്കാനുള്ള (Recovery) നടപടികൾ സ്വീകരിക്കുകയും വേണം.
  • ​സമയബന്ധിത നടപടി: വകുപ്പുതല നടപടികൾ പൂർത്തിയാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിക്കണം. അന്വേഷണം മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കണം.
  • ​ആക്ഷൻ ടേക്കൻ റിപ്പോർട്ട് (ATR): സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത സമയത്തിനകം ധനകാര്യ ഇൻസ്‌പെക്ഷൻ വിഭാഗത്തിന് കൈമാറണം. ഇത് പിന്നീട് പിഎസിക്ക് സമർപ്പിക്കും.

​നടപടികൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഒപ്പിട്ട സർക്കുലറിൽ വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ടുകളിലും പിഎസി റിപ്പോർട്ടുകളിലും ചൂണ്ടിക്കാണിക്കുന്ന ക്രമക്കേടുകളിൽ അടിയന്തരമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

TAGGED: CAG Report Kerala, Financial Accountability, Government Fund Misappropriation, K R Jyothilal, Kerala Finance Department, Kerala Government Circular 2026, Kerala leader, PAC Report
kerala leader January 10, 2026 January 10, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യമന്ത്രിയുടെ 12 കനഗോലുമാരെ സ്ഥിരപ്പെടുത്തും! സെക്രട്ടറിയേറ്റിൽ നടക്കുന്നത് മിന്നൽ നീക്കങ്ങൾ
Next Article വോട്ടർ പട്ടിക പുതുക്കൽ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മമത ബാനർജി; ബംഗാളിൽ 77 മരണങ്ങളെന്ന് ആരോപണം

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?