തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി 12-ാം ശമ്പളപരിഷ്കരണം ഉടൻ പ്രഖ്യാപിക്കും. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുൻപായി തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ ശമ്പള പരിഷ്കരണ കമ്മീഷന് പകരം സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ശമ്പള ഫോർമുല ഇങ്ങനെ:
കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങാണ് വർദ്ധിപ്പിച്ചതെങ്കിൽ, ഇത്തവണ അത് 1.38 മടങ്ങായിരിക്കുമെന്നാണ് സമിതിയുടെ ശുപാർശ. ഈ ഫോർമുല അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും. നിലവിൽ ഇത് 23,000 രൂപയാണ്.
2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പിലാക്കുക. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം പുതിയ വർദ്ധനവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഏപ്രിൽ രണ്ടാം വാരം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തിലാകും വർധന. ഇതു വഴി സർക്കാരിനോട് അകന്ന് നിൽക്കുന്ന ജീവനക്കാരെ അടുപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ കണക്കു കൂട്ടൽ.
![]()
