Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പൗരത്വ സമരക്കേസുകൾ: പിൻവലിക്കൽ വെറും ‘വാക്ക്’, 843-ൽ പിൻവലിച്ചത് 112 മാത്രം; മലപ്പുറത്ത് പൂജ്യം!

പൗരത്വ സമരക്കേസുകൾ: പിൻവലിക്കൽ വെറും ‘വാക്ക്’, 843-ൽ പിൻവലിച്ചത് 112 മാത്രം; മലപ്പുറത്ത് പൂജ്യം!

kerala leader By kerala leader December 5, 2025 1 Min Read
Share

​മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ‘വാക്കും പഴയ ചാക്കും’ പോലെ; നിയമസഭാ കണക്കുകൾ പുറത്ത്

തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു.

​പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 843 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ പിൻവലിച്ചത് കേവലം 112 കേസുകൾ മാത്രമാണ്. 2025 സെപ്റ്റംബർ 30-ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

93 കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇടുക്കി, കാസർഗോഡ്, കൊല്ലം എന്നീ ജില്ലകളിലും ഒരു കേസുകൾ പോലും പിൻവലിച്ചില്ല.

​’വാക്കും പഴയ ചാക്കും’ പോലെയായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള തന്ത്രം മാത്രമായിരുന്നു കേസ് പിൻവലിക്കൽ പ്രഖ്യാപനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിൻ്റെ ഈ ‘കപടത’ പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമായി ഉയർത്തിയിട്ടുണ്ട്.

Loading

TAGGED: Assembly Elections, CAA Protest, Case Withdrawal, Kerala, Kerala leader, Local Body Elections, Malappuram, Pinarayi Vijayan, കേസ് പിൻവലിക്കൽ, നിയമസഭ, പിണറായി വിജയൻ, പൗരത്വ സമരം
kerala leader December 5, 2025 December 5, 2025
Share This Article
Facebook Twitter Copy Link Print
Previous Article Breaking News പിണറായി സർക്കാരിൻ്റെ മെഗാ ധൂർത്ത്? കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ എറണാകുളത്ത്; ബേബിയുടെ ആശയം, ചെലവ് 10 കോടി
Next Article ശബരിമല കേസുകൾ പിൻവലിക്കൽ ! നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി; ഒളിക്കാതെ ഉത്തരം പറയൂ മുഖ്യമന്ത്രിയെന്ന് അഡ്വ. വീണ എസ് നായർ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?