കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്താ’യി വിലയിരുത്തുന്ന പ്രഥമ ‘കൾച്ചറൽ കോൺഗ്രസിനെ’യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു ‘മഹാസംഭവം’ ആക്കി മാറ്റണമെന്നാണ് എം.എ. ബേബിയുടെ നിർദ്ദേശം. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംഘടിപ്പിച്ച “മാനവീയം” എന്ന സാംസ്കാരിക പരിപാടിയും ബേബിയുടെ ആശയത്തിൽ ഉദിച്ചതായിരുന്നു.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കാലാവധി കഴിയാൻ നാല് മാസം മാത്രം ശേഷിക്കുന്ന പിണറായി സർക്കാരിൻ്റെ ‘മെഗാ ധൂർത്തായി ” ഈ പരിപാടി മാറും.കൾച്ചറൽ കോൺഗ്രസിൻ്റെ ആകെ ചെലവായി ഏകദേശം 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
സംഘാടനത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ലളിതകലാ അക്കാദമിക്ക് ഈ മാസം 2-ന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
![]()
