തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന സി പി എം നേതൃത്വം, നിലവിലെ മേയറേയും ഡെപ്യൂട്ടി മേയറേയും ഒഴിവാക്കുന്നതിലൂടെ ‘മുഖം രക്ഷിക്കാം’ എന്ന കണക്കുകൂട്ടലിലാണ്.
പ്രതിഷേധമായി ഒഴിഞ്ഞുമാറി മേയർ
സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മേയർ കോഴിക്കോട് ആയതിനാലാണ് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് സി പി എം ജില്ലാ സെക്രട്ടറി വി. ജോയ് എം എൽ എയുടെ പ്രതികരണം. എന്നാൽ, മേയർ തലസ്ഥാനത്ത് ഉള്ള ദിവസം പ്രഖ്യാപനം നടത്താമായിരുന്നില്ലേ എന്ന മറുചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
![]()
