തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്തുടനീളം പെരുമാറ്റച്ചട്ടം നിലവിൽ വരും.
തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നവംബർ 5-ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി നീണ്ടു പോകുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണങ്ങളിലും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്, ഭൂരിഭാഗം സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ
ഇ എൽ.ഡി.എഫും ബി.ജെ.പി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും ഉടൻ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള അന്തിമഘട്ട ചർച്ചകളിലാണ്. പ്രഖ്യാപനം വന്നാലുടൻ തന്നെ സംസ്ഥാനം സമ്പൂർണ്ണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കും. വോട്ടർ പട്ടിക പുതുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷിതവും നീതിയുക്തവുമായ വോട്ടെടുപ്പിനുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതിയെ തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഒരുപോലെ നിർണായകമാണ്.
![]()
