Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വിഐപി റൂം വിവാദം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് വിമാനത്താവളത്തിൽ മുറി നിഷേധിച്ചു; സിആർപിഎഫുമായി തർക്കം

വിഐപി റൂം വിവാദം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് വിമാനത്താവളത്തിൽ മുറി നിഷേധിച്ചു; സിആർപിഎഫുമായി തർക്കം

kerala leader By kerala leader November 4, 2025 1 Min Read
Share

തിരുവനന്തപുരം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് വിഐപി മുറി തുറന്നുനൽകുന്നത് സംബന്ധിച്ച് സുരക്ഷാ ചുമതല വഹിച്ചിരുന്ന സിആർപിഎഫ് (CRPF) അംഗങ്ങളുമായി തർക്കം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ളവരാണ് വിഐപി മുറി തുറന്നുനൽകാത്തതിനെ തുടർന്ന് അൽപനേരം കാത്തുനിൽക്കേണ്ടി വന്നത്.

​വിഐപി മുറി തുറന്നുനൽകാൻ ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാച്ചുമതലയുണ്ടായിരുന്ന സിആർപിഎഫ് അംഗങ്ങൾ അനുമതി നൽകാൻ തയ്യാറായില്ല. സാധാരണയായി വിശിഷ്ട വ്യക്തികൾ സംസ്ഥാനത്ത് എത്തുമ്പോൾ അവരെ സ്വീകരിക്കാനെത്തുന്ന ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാത്തിരിക്കാനായി വിഐപി മുറി തുറന്നുനൽകാറുണ്ട്. എന്നാൽ ഈ കീഴ് വഴക്കം ഇവിടെ പാലിക്കപ്പെട്ടില്ല.

​മുറി തുറക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് കുറച്ചുസമയം പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. പിന്നീട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എം.പി. ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ എത്തിയതിനു തൊട്ടുമുമ്പാണ് വിഐപി മുറി തുറന്നുനൽകാൻ സിആർപിഎഫ് തയ്യാറായത്.

​തുടർന്ന് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോയശേഷം തിരികെ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാനായി ചീഫ് സെക്രട്ടറി ഉണ്ടായിരുന്നില്ല. എന്നാൽ മേയർ ആര്യ രാജേന്ദ്രൻ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

TAGGED: Airport, Chief Secretary, CRPF, Dr. A . Jayathilak IAS, Thiruvananthapuram, Vice President of India, VIP Room, എയർപോർട്ട്, ചീഫ് സെക്രട്ടറി
kerala leader November 4, 2025 November 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കോർപറേഷനുകളിലേക്ക്: കോൺഗ്രസ് ലക്ഷ്യം നാല് കോർപറേഷൻ ഭരണം!
Next Article ‘മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്’; വൈറലായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?