Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജി.കെ.യുടെ ശബരി; രാഷ്ട്രീയ പക്വതയുടെ പുതിയ പാഠം! എം.എൽ.എയിൽ നിന്ന് മേയർ സ്ഥാനാർത്ഥിയിലേക്ക്

ജി.കെ.യുടെ ശബരി; രാഷ്ട്രീയ പക്വതയുടെ പുതിയ പാഠം! എം.എൽ.എയിൽ നിന്ന് മേയർ സ്ഥാനാർത്ഥിയിലേക്ക്

kerala leader By kerala leader November 3, 2025 2 Min Read
Share

തിരുവനന്തപുരം: ആർ എസ് പി കുത്തകയാക്കി വെച്ചിരുന്ന ആര്യനാട് മണ്ഡലത്തിലേക്ക് 1991 ൽ ജി. കാർത്തികേയൻ (ജി.കെ) എത്തുമ്പോൾ കോൺഗ്രസിന് വിജയപ്രതീക്ഷ ഒന്നുമില്ലായിരുന്നു. 1991 മുതൽ 2015 മാർച്ച് 7 വരെ ജി.കെയെ ആ മണ്ഡലം കൈ വിട്ടില്ല. പാർട്ടി ഏൽപിച്ച ദൗത്യം ഒരു പരിഭവവും കൂടാതെ ഏറ്റെടുത്ത ജി.കെയുടെ പുത്രൻ കെ.എസ്. ശബരീനാഥൻ അതേ വെല്ലുവിളി ഇന്ന് കോൺഗ്രസിന് വേണ്ടി ഏറ്റെടുക്കുന്നു. ഇതിനെയാണ് പാർട്ടിക്കുറ് എന്നും ഒപ്പം പെഡിഗ്രി എന്നും പറയുന്നത്.

​ശരിയായ ഒരു തീരുമാനമെടുക്കാൻ നമ്മളെല്ലാം ഒട്ടേറെ ആലോചിക്കാറുണ്ട്. അപ്പോൾ ഒരു തീരുമാനത്തിന് വഴങ്ങാൻ എത്രയേറെ സമയം ആലോചിക്കണം? ഏത് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും എം.എൽ.എ ആയിരുന്ന ഒരാളോട് കോർപ്പറേഷൻ സീറ്റിൽ മത്സരിക്കാമോ എന്ന് ചോദിക്കുമ്പോൾ നെറ്റി ചുളിക്കുകയാണ് പതിവ്. ആ പതിവ് രീതികളെ എല്ലാം തെറ്റിച്ചിരിക്കുകയാണ് കെ.എസ് ശബരീനാഥൻ.

​കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ പതിവിന് വിപരീതമായി, താൻ വഹിച്ച പദവികൾ നോക്കാതെ പൂർണ്ണ സമ്മതത്തോടെ, മേയർ സ്ഥാനാർത്ഥിയാവാൻ കാണിച്ച രാഷ്ട്രീയ പക്വതയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ എന്നേ പറയേണ്ടൂ.

​തിരുവനന്തപുരമെന്ന നഗരത്തെ മുന്നോട്ട് നയിക്കാനും വികസനത്തിൻ്റെ അശ്വമേധം നടത്താനും ദീർഘവീക്ഷണത്തോട് കൂടിയ കാഴ്ച്ചപ്പാട് അത്യാവശ്യമാണ്. അത് പുതിയ കാലത്തിൻ്റെ കൂടി ചുവരെഴുത്തുകൾ വായിക്കാൻ കഴിയുന്ന ശബരിക്കാവും എന്നതിൽ ഒരു സംശയവും വേണ്ട. തലസ്ഥാനത്തെ തലയെടുപ്പുള്ളതും മികവുറ്റതുമായ സി.ഇ.ടിയിൽ (CET) നിന്നും എൻജിനിയറിംഗ് ബിരുദവും ഇതിന് പുറമേ എം.ബി.എ യും നേടിയ ശബരീനാഥൻ രാജ്യത്തിൻ്റെ അഭിമാന വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ ജോലി ചെയ്യുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുന്നത്.

​ഒരു ടെക്നോക്രാറ്റിൻ്റെ ദീർഘവീക്ഷണവും കർമ്മ കുശലതയും നിശ്ചയദാർഡ്യവും രാഷ്ട്രീയക്കാരനിലേക്ക് ബുദ്ധിപരമായി സന്നിവേശിപ്പിച്ചാണ് അദ്ദേഹം നിലവിലെ പോരിന് കച്ചമുറുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ കാലയളവിൽ തൻ്റെ അറിവിനെ നിയമബിരുദത്തിലൂടെ തേച്ച് മിനുക്കിയ ശബരിയെ തിരുവനന്തപുരത്തിൻ്റെ മേയർ പദവി സന്തോഷത്തോടെ ഏൽപ്പിച്ചു കൊടുക്കാം.

​ജെൻ സിയും ആൽഫയും ബീറ്റയും കളം നിറയുന്ന പുതിയ കാലത്ത് പഴയ തലമുറയെ കൂടി ചേർത്ത് പിടിച്ച് അവർക്കിടയിൽ ഒരു പാലമായി വർത്തിച്ച് നഗരവികസനം എങ്ങനെ വേണമെന്ന തികഞ്ഞ ബോധ്യത്തോടെ പ്രവർത്തിക്കാൻ ശബരിക്കാവുമെന്നതിൽ ഒരു തർക്കവും വേണ്ട. ആര്യനാട് മണ്ഡലത്തിലെ വിജയം പോലെ എന്നും രാഷ്ട്രീയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒട്ടും മടി കാണിക്കാതിരുന്ന ജി. കാർത്തികേയൻ എന്ന തലപ്പൊക്കമുള്ള നേതാവിൻ്റെ മകൻ ശബരി ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.

Loading

TAGGED: Kerala leader, KS Sabarinadhan, Thiruvananthapuram Mayor, ആര്യനാട്, കെ.എസ്. ശബരീനാഥൻ, കോൺഗ്രസ്, കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, ജി. കാർത്തികേയൻ, തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി, രാഷ്ട്രീയ പക്വത
kerala leader November 3, 2025 November 3, 2025
Share This Article
Facebook Twitter Copy Link Print
Previous Article “വൈകാരിക ബന്ധവും നാടിനോടുള്ള സ്നേഹവും; പുതിയ ദൗത്യം പാർട്ടി ഏൽപ്പിക്കുന്നു” അരുവിക്കര മുതൽ കവടിയാർ വരെ! ഓർമകൾ പങ്ക് വച്ച് കെ.എസ് ശബരിനാഥ്
Next Article ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കോർപറേഷനുകളിലേക്ക്: കോൺഗ്രസ് ലക്ഷ്യം നാല് കോർപറേഷൻ ഭരണം!

Recent Posts

  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി
  • പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി
  • ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം
  • തന്ത്രങ്ങൾ എല്ലാം പാളി ! ഇനി ജ്യോതിഷ PR ; പിണറായിക്ക് 3 വർഷം ഗജ കേസരി യോഗം ! ആവനാഴിയിലെ അവസാന അമ്പുമായി കിണർ ഗോലു

You Might Also Like

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

Kerala Politics News

അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

Kerala Politics News

പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി

Kerala Politics News
Welcome Back!

Sign in to your account

Lost your password?