Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കിഫ്ബി ധൂർത്ത്: 26-ാം വയസ്സിൽ 25 കോടിയുടെ സിൽവർ ജൂബിലി; 10 കോടി പരസ്യത്തിന്, റിമി ടോമിക്കും മറ്റ് പരിപാടികൾക്കുമായി 7.5 കോടി!

കിഫ്ബി ധൂർത്ത്: 26-ാം വയസ്സിൽ 25 കോടിയുടെ സിൽവർ ജൂബിലി; 10 കോടി പരസ്യത്തിന്, റിമി ടോമിക്കും മറ്റ് പരിപാടികൾക്കുമായി 7.5 കോടി!

kerala leader By kerala leader October 27, 2025 1 Min Read
Share

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 25 കോടി രൂപയുടെ ധൂർത്തടിച്ച് സിൽവർ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് ആഘോഷ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.

​ആകെ 25 കോടി രൂപയാണ് ആഘോഷത്തിനായി കിഫ്ബി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മാധ്യമങ്ങൾക്കുള്ള പരസ്യങ്ങൾക്കാണ്; 10 കോടിയോളം രൂപ ഇതിനായി മാറ്റി വെച്ചിരിക്കുന്നു. പ്രശസ്ത ഗായിക റിമി ടോമിയുടെ ഗാനമേള അടക്കമുള്ള വിനോദ പരിപാടികൾക്കും മറ്റ് ചെലവുകൾക്കുമായി 7.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

​‘പ്രായക്കുറവി’ൻ്റെ ആഘോഷം:

​1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും 2024 നവംബറിൽ ആഘോഷിക്കേണ്ട സിൽവർ ജൂബിലി (25 വർഷം) ആണ് ഇപ്പോൾ, 26 വയസ്സ് പൂർത്തിയാക്കിയ ശേഷം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്നതിന് സമാനമാണ് കിഫ്ബിയുടെ ഈ ’25-ാം വർഷ’ ആഘോഷമെന്ന വിമർശനം ശക്തമാണ്.

​നേരത്തെ, 2025-ന്റെ തുടക്കത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് പരിപാടികൾ മാറ്റിവെക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ കേസെടുത്തതാണ് ആഘോഷങ്ങൾക്ക് തടസ്സമായത്.

​മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ, മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കെ.എം. എബ്രഹാമിന്റെ വാദത്തെ തുടർന്ന് സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.

​നിയമക്കുരുക്കുകൾ താത്കാലികമായി കെട്ടടങ്ങിയതോടെ, കിഫ്ബി സിൽവർ ജൂബിലി ആഘോഷിക്കാനുള്ള ഫയൽ കെ.എം. എബ്രഹാം വീണ്ടും പരിഗണിക്കുകയായിരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ പരിപാടികൾ പ്രഖ്യാപിക്കും.

Loading

TAGGED: 25 കോടി, K.M. എബ്രഹാം, KIIFB, KIIFB Controversy, KIIFB സിൽവർ ജൂബിലി, കിഫ്ബി, കേരള സർക്കാർ, ധൂർത്ത്, പരസ്യം, സിൽവർ ജൂബിലി, റിമി ടോമി
kerala leader October 27, 2025 October 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article കിഫ്ബി സിൽവർ ജൂബിലി: 26-ാം വയസ്സിൽ 25-ാം വർഷം! ധൂർത്തിനായി കോടികൾ മുടക്കി ആഘോഷത്തിനൊരുങ്ങി സർക്കാർ
Next Article ശബരിമല സ്വർണ്ണത്തട്ടിപ്പ്: പ്രൊഫഷണൽ ഭരണത്തിന് ‘ശബരി’ അതോറിറ്റി സ്ഥാപിക്കണമെന്ന് പ്രശാന്ത് ഐ എ എസ്

Recent Posts

  • 1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!
  • പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
  • ഇടതുപക്ഷം രക്ഷപ്പെടാൻ ഭരണമാറ്റം വേണം; ബിജെപി-സിപിഎം ‘ഡീൽ’ വ്യക്തമെന്ന് ഗീവർഗീസ് മാർ കുറിലോസ്
  • പിണറായിയുടെ തല പരസ്യങ്ങൾ ! ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യ കുടിശിക 100 കോടി; ഫണ്ട് ആവശ്യപ്പെട്ട് പി ആർ ഡി , കൈ മലർത്തി ബാലഗോപാൽ
  • ബോക്സ് ഓഫീസിൽ രൺവീർ സിംഗ് തരംഗം! 500 കോടി പിന്നിട്ട് ‘ധുരന്ധർ 2’; റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടരുന്നു
  • മെസ്സി മാജിക്! 901-ാം ഗോളുമായി ലിയോ; ന്യൂയോർക്കിനെ തകർത്ത് ഇന്റർ മയാമി

You Might Also Like

1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

Kerala Politics News

പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Kerala Politics News

ഇടതുപക്ഷം രക്ഷപ്പെടാൻ ഭരണമാറ്റം വേണം; ബിജെപി-സിപിഎം ‘ഡീൽ’ വ്യക്തമെന്ന് ഗീവർഗീസ് മാർ കുറിലോസ്

Kerala Politics News

പിണറായിയുടെ തല പരസ്യങ്ങൾ ! ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യ കുടിശിക 100 കോടി; ഫണ്ട് ആവശ്യപ്പെട്ട് പി ആർ ഡി , കൈ മലർത്തി ബാലഗോപാൽ

Kerala Politics News
Welcome Back!

Sign in to your account

Lost your password?