തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എം. എബ്രഹാമിന് നൽകിയ ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദാംശങ്ങൾ നിയമസഭാ രേഖകളിൽ.
രേഖയിലെ കണക്കുകൾ പ്രകാരം, 2025 ഡിസംബറിലെ പ്രതിമാസ ശമ്പളം ₹4,07,000 ആയിരുന്നു. 2018 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ശമ്പളവും രേഖപ്പെടുത്തിയ മറ്റ് ആനുകൂല്യങ്ങളും ചേർത്ത് ആകെ ₹3,35,51,669 ലഭിച്ചിട്ടുണ്ട്.
ശമ്പളത്തിന് പുറമേ ലീവ് സറണ്ടർ, ഉത്സവബത്ത എന്നീ ഇനങ്ങളിലും തുക നൽകിയിട്ടുണ്ട്. ലീവ് സറണ്ടർ ഇനത്തിൽ ₹6,84,750 രൂപയാണ് എബ്രഹാം കൈപറ്റിയത്.
ഉത്സവബത്ത
2018 മുതൽ 2024 വരെ പ്രതിവർഷം ₹2,750 വീതവും 2025-ൽ ₹3,000 രൂപയുമാണ് നൽകിയിരിക്കുന്നത്.
ആകെ ഉത്സവബത്ത: ₹22,250.
കിഫ്ബിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ്
കിഫ്ബിയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമേ പ്രതിമാസം ₹20,000 വരെ പ്രോജക്ട് അലവൻസ് നൽകുന്നതായും നിയമസഭാ മറുപടിയിൽ വ്യക്തമാക്കുന്നു.

