തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ നേർന്നു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ ആശംസകൾ പങ്കുവെച്ചത്. ആശംസകൾക്കൊപ്പം തൻ്റെ പുതിയ ചിത്രമായ ‘അതിമനോഹരം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ ആരാധകർക്കായി പങ്കുവെച്ചു.
”എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ ❤️🌸” – മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും മീരാ ജാസ്മിനുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിലെ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്ററിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിൽ ബൈക്കിന് മുകളിൽ ഇരിക്കുന്ന മോഹൻലാലിനെ കാണാം. ഇത് ആരാധകർക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്. ആശിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പോസ്റ്ററിൽ അറിയിച്ചിട്ടുണ്ട്.
