Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​”എന്റെ കുറ്റമായി തന്നെ കാണുന്നു, ക്ഷമിക്കണം”; വിസ ലഭിച്ചില്ല, മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവെച്ചു | വിഡിയോ സന്ദേശം

​”എന്റെ കുറ്റമായി തന്നെ കാണുന്നു, ക്ഷമിക്കണം”; വിസ ലഭിച്ചില്ല, മോഹൻലാലിൻ്റെ സിഡ്നി ഷോ മാറ്റിവെച്ചു | വിഡിയോ സന്ദേശം

kerala leader By kerala leader August 8, 2026 1 Min Read
Share

തിരുവനന്തപുരം / സിഡ്നി:
ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള വിസ അവസാന നിമിഷത്തിലും ലഭിക്കാത്തതിനെ തുടർന്ന് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പങ്കെടുക്കേണ്ടിയിരുന്ന സിഡ്നി ഷോ മാറ്റിവെച്ചു. സംഭവത്തിൽ ഏറെ നിരാശയും സങ്കടവും രേഖപ്പെടുത്തിയ താരം പ്രേക്ഷകരോട് വിഡിയോ സന്ദേശത്തിലൂടെ ആത്മാർത്ഥമായി ക്ഷമ ചോദിച്ചു.

- Advertisement -
Ad imageAd image

​ഷോയിൽ പങ്കെടുക്കേണ്ട മറ്റു പ്രമുഖ താരങ്ങളായ ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ, മോഹൻലാലിന് മാത്രം സാങ്കേതികപരമായ കാരണങ്ങളാൽ വിസ അനുവദിച്ചു കിട്ടാത്തതാണ് അവസാന നിമിഷം പരിപാടി മാറ്റിവെക്കാൻ കാരണമായത്. വിസ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പ്രേക്ഷകരോട് മോഹൻലാൽ പറഞ്ഞത്:
​”വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്നറിയില്ല, എന്താണെന്ന് അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഇതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം എന്റെ കുറ്റമായി തന്നെ ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് വരാൻ പറ്റിയില്ല. ഞാൻ ഒഴികെ ബാക്കിയെല്ലാവരും അവിടെ എത്തിയിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയില്ല, ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു.”

- Advertisement -
Ad imageAd image

ഇന്ത്യയിൽ നിന്നുള്ള ഒരു നടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ളത് താനായിരിക്കുമെന്നും, പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവും മികച്ച ഒരു കോൺസെപ്റ്റുമായി എത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ തടസ്സപ്പെട്ട ഈ ഷോ റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു അനുയോജ്യമായ തിയതിയിൽ കൂടുതൽ മനോഹരമായി സംഘടിപ്പിക്കുമെന്നും സംഘാടകരും മോഹൻലാലും വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തിയതി ഉടൻ തന്നെ അറിയിക്കും.

TAGGED: Australia Visa, Entertainment News, Kerala leader, KS Chithra, Malayalam Cinema News, Manoj K Jayan, Mohanlal, Mohanlal Video Message, Mohanlal Visa Issue, Sydney Show, മോഹൻ ലാൽ, സിഡ്നി ഷോ
kerala leader August 8, 2026 August 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article റഷ്യൻ എണ്ണ വാങ്ങിയാൽ 100% നികുതി! യു.എസ് സെനറ്റിൽ റഷ്യൻ ഉപരോധ ബിൽ പാസായി; ഇന്ത്യക്കും ചൈനയ്ക്കും മുന്നറിയിപ്പ്
Next Article കേരളം–യു.എസ് സഹകരണം ശക്തമാക്കും: യു.എസ് സ്ഥാനപതി സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?