തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഏകാധിപത്യ നടപടികൾക്ക് അന്ത്യം കുറിക്കാൻ എക്സിറ്റ് പോൾ ഫലങ്ങൾ വഴിയൊരുക്കുന്നു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ പുറത്തുവന്നതോടെ, പ്രതികാര ബുദ്ധിയോടെ നടപടികൾ സ്വീകരിച്ച ചീഫ് സെക്രട്ടറി അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
തോക്കിന് കുഴലിലൂടെ ഭരണം; തിരിച്ചടിച്ച് ബി. അശോക്!
ഡോ. ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ജയതിലക് തന്റെ അധികാരം കാണിച്ചെങ്കിലും, എട്ട് മണിയുടെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് അശോക് നൽകിയ മറുപടി ചീഫ് സെക്രട്ടറിയുടെ മുഖത്തേറ്റ പ്രഹരമായി. സസ്പെൻഷൻ ഉത്തരവ് കൈപ്പറ്റി മണിക്കൂറുകൾക്കകം ചാനൽ ചർച്ചയിൽ വന്നിരുന്ന് രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത അശോകിന്റെ നടപടി, വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ ധൈര്യമായാണ് വിലയിരുത്തപ്പെടുന്നത്.
സസ്പെൻഷൻ ഉത്തരവുകൾ വിഴുങ്ങേണ്ടി വരും!
യാതൊരുവിധ ചട്ടങ്ങളും പാലിക്കാതെ ഡോ. ബി. അശോകിനെയും പ്രശാന്ത് നായരെയും (കളക്ടർ ബ്രോ) സസ്പെൻഡ് ചെയ്ത ജയതിലകിന് ഇനി സ്വന്തം ഉത്തരവുകൾ തിരുത്തി എഴുതേണ്ടി വരും. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ ഈ സസ്പെൻഷനുകൾ റദ്ദാക്കപ്പെടുമെന്ന് ഉറപ്പാണ്. സസ്പെൻഷൻ ഒപ്പിട്ട അതേ കൈകൾ കൊണ്ട് തന്നെ അവരെ തിരിച്ചെടുക്കാനുള്ള ഉത്തരവിലും ജയതിലകിന് ഒപ്പിടേണ്ടി വരും. ഇത് അദ്ദേഹത്തിന് വലിയ നാണക്കേടാകും.
ജയതിലകിനെ കാത്തിരിക്കുന്നത് അഴിമതി കേസുകളുടെ കൂമ്പാരം
2026 ജൂൺ വരെ കാലാവധിയുള്ള ചീഫ് സെക്രട്ടറിക്ക് ഇനി വരാനിരിക്കുന്നത് ദുർഘടമായ പാതയാണ്. വിരമിക്കുന്നതിന് മുൻപ് തന്നെ നിരവധി അഴിമതി കേസുകൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇടത് ഭരണത്തിന്റെ തണലിൽ എടുത്ത പല തീരുമാനങ്ങളും പുതിയ സർക്കാർ അധികാരത്തിൽ വരുന്നതോടെ പുനഃപരിശോധിക്കപ്പെടും.
”ജയതിലകിന്റെ കാര്യത്തിൽ ഇനി തീരുമാനമായി, എല്ലാം കട്ടപ്പൊക തന്നെ!” എന്നാണ് സെക്രട്ടേറിയറ്റ് ഇടനാഴികളിലെ സംസാരം.