തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മണ്ഡലത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന അന്വേഷണവുമായി മുൻ മന്ത്രിക്ക് രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ, ചോദ്യം ഉന്നയിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും മറുപടി നൽകാൻ വീണ ജോർജിന് സാധിച്ചിട്ടില്ല.
മുൻ മന്ത്രിക്കുപോലും സ്വന്തം വകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലാത്ത അവസ്ഥയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശൈലജയുടെ ചോദ്യം അവഗണിക്കുകയാണ് വീണ ജോർജ്.
![]()
