തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ നിയമസഭാ സ്പീക്കർക്ക് സമർപ്പിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക ബുള്ളറ്റിൻ ഈ മാസം 6-ന് പുറത്തിറങ്ങി. ലോകായുക്ത നിയമത്തിൽ വരുത്തിയ നിർണ്ണായക ഭേദഗതിയെത്തുടർന്നാണ് ഈ മാറ്റം നിലവിൽ വന്നത്.
പുതിയ മാറ്റങ്ങൾ ഇങ്ങനെ:
നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴികെയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഗവർണർക്കായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ അധികാരം സ്പീക്കറിലേക്ക് മാറി. മന്ത്രിസഭ അംഗങ്ങളുടെ സ്വത്ത് വിവരം നേരത്തേയും മുഖ്യമന്ത്രിക്ക് തന്നെയാണ് സമർപ്പിക്കേണ്ടത്. ഇപ്പോഴും മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സ്വത്ത് വിവരം ഗവർണർക്ക് സമർപ്പിക്കേണ്ടതിന് പകരം ഭേദഗതിയിലൂടെ അത് സ്പീക്കർക്ക് ആക്കി.
പുതിയ നിയമഭേദഗതിയിലെ ഏറ്റവും വലിയ കൗതുകവും വിമർശനവും സ്പീക്കറുടെ കാര്യത്തിലാണ്. മുൻപ് എം എൽ എ എന്ന നിലയിൽ സ്പീക്കർ ഗവർണർക്കായിരുന്നു സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ടത്. ഭേദഗതി വന്നതോടെ ഷംസീറിൻ്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കേണ്ട ചുമതല ഷംസീറിനാണ്.
ഒ
![]()
