തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് നഷ്ടപ്പെട്ടു. പെൻഷൻകാർക്ക് 15000 കോടിയും. മൊത്തം 40000 കോടിയുടെ കുടിശിക.
പ്രഖ്യാപിക്കാനിരിക്കുന്ന ഡി.എ / ഡി.ആർ ഗഡുക്കളുടെ കുടിശിക കൂടി കണക്കിലെടുത്താൽ ഈ ബാധ്യത 60,000 കോടി രൂപ കടക്കും.
സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക അവരുടെ പി.എഫ് അക്കൗണ്ടിലാണ് ലയിപ്പിക്കാറുള്ളത്. ഇങ്ങനെ ലയിപ്പിക്കുമ്പോൾ ആ തുകയ്ക്ക് പി.എഫ് പലിശയും ജീവനക്കാർക്ക് ലഭ്യമാകുമായിരുന്നു. എന്നാൽ, അനുവദിച്ച ഡി.എയുടെ 25,000 കോടി രൂപയുടെ കുടിശിക പി.എഫിൽ ലയിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതോടെ, ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട 500 കോടിയോളം രൂപയുടെ പലിശയാണ് ഇല്ലാതായത്.
![]()
