തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അത് വെറുമൊരു ‘ചടങ്ങു തീർക്കൽ’ മാത്രമായി മാറും. തിരഞ്ഞെടുപ്പ് വർഷത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിന് സാമ്പത്തികമായതിനേക്കാൾ രാഷ്ട്രീയമായ പ്രസക്തി മാത്രമേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വരാനിരിക്കുന്ന പുതിയ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
2021-ൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഡോ. തോമസ് ഐസക്ക് ജനുവരി 15-ന് ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വന്നിട്ടും ജൂൺ 4-ന് കെ.എൻ. ബാലഗോപാൽ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു.
പുതുക്കിയ ബജറ്റ് വരും: മേയിൽ പുതിയ സർക്കാർ അധികാരമേറ്റാലുടൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സമഗ്രമായ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
- പ്രായോഗികതയില്ല: വോട്ട് ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങൾ നാളെ ഉണ്ടായേക്കാമെങ്കിലും, അത് നടപ്പിലാക്കാനുള്ള ബാധ്യത ഈ സർക്കാരിനില്ല.
![]()
