തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്.
പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ് വൈകിപ്പിച്ചത് വിവാദം ആയിരുന്നു. ഹൈക്കോടതി ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മകൻ പോലിസ് ഓഫിസർ ആയതിനാൽ , കേസിൽ പ്രതിയായതു മുതൽ കെ.പി ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം- പ്രത്യേക അന്വേഷണ സംഘത്തോട് കോടതി പറഞ്ഞത് ഇങ്ങനെ.
ശങ്കരദാസ്. തിരുവനന്തപുരം ആശുപത്രിയിൽ അബോധാവസ്ഥയിൽ ആണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിൽസ രേഖകളും ഹാജരാക്കി. സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു ശങ്കര ദാസ്. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്.
![]()
