Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പരിചയ സമ്പത്തും യുവത്വവും കലർന്ന യു.ഡി.എഫ് പ്രാഥമിക ലിസ്റ്റ്: തിരുവനന്തപുരം ജില്ലയിൽ ഇറങ്ങുന്നത് കരുത്തർ

പരിചയ സമ്പത്തും യുവത്വവും കലർന്ന യു.ഡി.എഫ് പ്രാഥമിക ലിസ്റ്റ്: തിരുവനന്തപുരം ജില്ലയിൽ ഇറങ്ങുന്നത് കരുത്തർ

kerala leader By kerala leader January 8, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, തിരുവനന്തപുരം ജില്ലയിൽ കരുത്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. പരിചയസമ്പന്നരെയും യുവരക്തങ്ങളെയും ഒരുപോലെ ഉൾപ്പെടുത്തിയുള്ളതാണ് യു ഡി എഫിൻ്റെ പ്രാഥമിക ലിസ്റ്റ്. ജില്ലയിലെ ഓരോ മണ്ഡലത്തിലും വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫൈനൽ ലിസ്റ്റാകും ഇതിൽ നിന്നും തയ്യാറാക്കുക.

​കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനും സിറ്റിംഗ് സീറ്റുകൾ നിലനിർത്താനുമായി വൻ നിര തന്നെയാണ് പട്ടികയിലുള്ളത്. കെ. മുരളീധരൻ, കെ. എസ്. ശബരിനാഥൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു. കൂടാതെ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, വർക്കല കഹാർ, എം. വിൻസെൻ്റ്, എൻ. ശക്തൻ തുടങ്ങിയ മുതിർന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

​യുവത്വത്തിന് മുൻഗണന

യുവത്വത്തെയും സ്ത്രീകളെയും പരിഗണിച്ചുകൊണ്ടുള്ള പുതുമുഖങ്ങളുടെ നീണ്ട നിര തന്നെ പട്ടികയിലുണ്ട്. രമ്യാ ഹരിദാസ്, അഡ്വ. വീണ എസ്. നായർ, വൈഷ്ണ സുരേഷ്, ദീപ അനിൽ എന്നിവർ പ്രാഥമിക പട്ടികയിലുണ്ട്. കൂടാതെ ഡോ. എസ്. എസ്. ലാൽ, അഡ്വ. സി. ആർ. പ്രാണകുമാർ, ജെ. എസ്. അഖിൽ, നബീൽ കല്ലമ്പലം, എറിക് സ്റ്റീഫൻ തുടങ്ങിയവരും സാധ്യത പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

​മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ:

ശരത്ചന്ദ്ര പ്രസാദ്, കെ.എസ്. ഗോപകുമാർ, നെയ്യാറ്റിൻകര സനൽ, പാലോട് രവി, ബി.ആർ.എം. ഷഫീർ, ആനാട് ജയൻ, രമണി പി. നായർ, സുധീർ ഷാ പാലോട്, ഗോപു നെയ്യാർ, എം.ആർ. ബൈജു എന്നിവരും യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.

​ഘടകകക്ഷി നേതാക്കളായ സി.പി. ജോൺ, സനൽകുമാർ എന്നിവരും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി ഹൈക്കമാൻഡിൻ്റെ അംഗീകാരത്തോടെയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

TAGGED: Congress candidates list Kerala, K Muraleedharan, Kerala Assembly Election updates, Kerala Election 2026, Kerala leader, KS Sabarinadhan, Ramya Haridas, Thiruvananthapuram political news, UDF candidates list Thiruvananthapuram, തിരുവനന്തപുരം തിരഞ്ഞെടുപ്പ്, യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക
kerala leader January 8, 2026 January 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിക്ക് വൻ പ്രഹരം! ചാനൽ ചർച്ചകളിൽ സി.പി.എമ്മിനായി വാദിച്ച റെജി ലൂക്കോസ് ബി.ജെ.പിയിൽ
Next Article ഓജസും തേജസും നഷ്ടപ്പെട്ട മുഖ്യമന്ത്രി! ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്; ഐ എ എസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിട പറയൽ മൂഡിൽ മുഖ്യമന്ത്രി

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?