തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്.
പ്രധാന കണ്ടെത്തലുകൾ:
- വരുമാനവും ചെലവും: വരുമാനം വെറും 1.87% മാത്രം വർധിച്ചപ്പോൾ ചെലവിൽ 10.64% ശതമാനത്തിന്റെ വർധനവാണുണ്ടായത്.
- ജിഎസ്ടി തിരിച്ചടി: ജിഎസ്ടി വരുമാനത്തിലും ഭൂനികുതിയിലും പ്രതീക്ഷിച്ച വർധനവ് ഉണ്ടായിട്ടില്ല. ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതി വരുമാനം പോലും 8 മാസമായിട്ടും ലഭിച്ചിട്ടില്ല.
- കേന്ദ്ര ഗ്രാൻഡ്: കേന്ദ്രത്തിൽ നിന്ന് 13,074 കോടി രൂപ ഗ്രാൻഡായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ കിട്ടിയത് വെറും 2,109 കോടി രൂപ (16.13%) മാത്രമാണ്. കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക് കേരളത്തിൻ്റെ സഞ്ചാരം. നാലര വർഷം ധനകാര്യ മന്ത്രി കസേരയിൽ ഇരുന്നിട്ടും ബാലഗോപാലിന് ഇതുവരെ ധനകാര്യ മാനേജ്മെൻ്റിൻ്റെ എബിസിഡി പോലും മനസിലായിട്ടില്ല. തനിക്ക് പറ്റിയ പണിയല്ല ധനകാര്യമന്ത്രി പദം എന്ന് ബാലഗോപാൽ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
![]()
