തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ജനവികാരം മാനിക്കാതെ മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാൽ ഉത്പാദനച്ചെലവ് വർധിച്ചതും കർഷകരുടെ ആവശ്യം പരിഗണിച്ചുമാണ് വില വർദ്ധിപ്പിക്കുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
അതേസമയം, തെരഞ്ഞെടുപ്പിൽ തോറ്റിട്ടും സാധാരണക്കാരുടെ കീശ കാലിയാക്കുന്ന ഇത്തരം ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
![]()
