Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അടിയന്തര ചികിത്സക്ക് പാനൽ ആശുപത്രി വേണ്ടാ!മെഡിസെപ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ

അടിയന്തര ചികിത്സക്ക് പാനൽ ആശുപത്രി വേണ്ടാ!മെഡിസെപ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ

kerala leader By kerala leader December 10, 2025 1 Min Read
Share

മലപ്പുറം: മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഈ വിഷയത്തിൽ ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

​കിഴിശേരി സ്വദേശിനിക്ക് 2,90,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സ്‌ട്രോക്ക് വന്ന് തളർന്നതിനെ തുടർന്നാണ് പരാതിക്കാരിയെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരമായി അഡ്മിറ്റ് ചെയ്തത്. മെഡിസെപ് ഇൻഷുറൻസ് പാനലിൽ സ്‌ട്രോക്ക് ചികിത്സക്കായി ഈ ആശുപത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ജീവൻ അപകടത്തിലാകുന്ന അടിയന്തര സ്വഭാവമുള്ള ആരോഗ്യപ്രശ്‌നമായതിനാലാണ് ഇവിടെ ചികിത്സ തേടിയത്.

​ചികിത്സയ്ക്ക് ശേഷം ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ, ആശുപത്രി പാനലിൽ ഇല്ലാത്ത കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി തുക നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിയമനടപടി സ്വീകരിച്ചത്.

​അപകടങ്ങളെ തുടർന്നോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നോ ഉണ്ടാകുന്ന അടിയന്തിര സ്വഭാവമുള്ള ചികിത്സകൾക്ക് ആനുകൂല്യം നൽകണമെന്ന് മെഡിസെപ് പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കെ ഇൻഷുറൻസ് നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷൻ നിർണായക വിധി പുറപ്പെടുവിച്ചത്.

​ചികിത്സാ ചെലവായി വന്ന 2,35,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെയാണ് 2,90,000 രൂപ നൽകാൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒൻപതു ശതമാനം പലിശ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. കെ. മോഹൻദാസ് (പ്രസിഡന്റ്), പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ (അംഗങ്ങൾ) എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Loading

TAGGED: Consumer Court, Emergency Treatment, Insurance Claim, Kerala leader, Malappuram Court, Medisep, Oriental Insurance, അടിയന്തര ചികിത്സ, ഇൻഷുറൻസ്, ഉപഭോക്തൃ കമ്മീഷൻ, ഓറിയന്റൽ ഇൻഷുറൻസ്, മെഡിസെപ്
kerala leader December 10, 2025 December 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article സംസ്ഥാനത്തെ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാർഹം: കെ.ജി.ഒ.യു.
Next Article പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?