തിരുവനന്തപുരം: മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് കർശന നടപടിക്കൊരുങ്ങുന്നു. രാഹുലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വി.ഡി. സതീശൻ്റെ നിലപാടാണ് ശരിയെന്ന് ഒടുവിൽ പാർട്ടി തിരിച്ചറിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ബ്രഹ്മാസ്ത്രം തൊടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു.
ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുന്നത് കാണേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
രാഹുലിനെതിരെ ശക്തമായ നിലപാടെടുത്ത സതീശന്റെ കൂടെ രമേശ് ചെന്നിത്തലയും കെ. മുരളീധരനും മാത്രമാണ് ഉറച്ചുനിന്നത്. ബാക്കിയെല്ലാവരും അഴകൊഴമ്പൻ സമീപനം സ്വീകരിച്ചു. ഈ അഴകൊഴമ്പൻ സമീപനമാണ് രാഹുൽ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനം ഉയരാൻ കാരണം. കെ.പി.സി.സി. പ്രസിഡന്റിനെ പോലും ഹൈജാക്ക് ചെയ്ത് ചിലർ രാഹുലിന് പരസ്യ പിന്തുണ നൽകിയിട്ടും, സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. സതീശൻ്റെ നിലപാടാണ് ശരിയെന്ന് അവർക്കും ഇപ്പോൾ സമ്മതിക്കേണ്ടി വരുന്നു.
![]()
