പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നിന്നും നിർണ്ണായക CCTV ദൃശ്യങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സംഭവം സംസ്ഥാന പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു.
അതിജീവിതയുടെ പരാതി കിട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മാങ്കൂട്ടത്തിലിൻ്റെ ഒളിത്താവളം പോലും കണ്ടുപിടിക്കാൻ കഴിയാത്തതിൻ്റെ നാണക്കേടിലാണ് കേരള പോലിസ്. ബുധനാഴ്ച മുൻകൂർ ജാമ്യം പരിഗണിക്കുകയാണ്. അതുവരെ പിടിക്കപ്പെടാതിരിക്കാനാണ് രാഹുലിൻ്റെ നീക്കം. അ
![]()
