തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് താൻ മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും, “ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ നടപടി നേരിടുന്ന ഒരാളുടെ വ്യക്തിപരമായ നടപടികൾക്ക് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്നും, ഇനി അങ്ങോട്ട് അദ്ദേഹത്തെ പ്രചാരണങ്ങളിൽ ‘കയറ്റേണ്ട’ എന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ അറിയിച്ചു.
‘ഒളിവിലുള്ളവരെ കണ്ടെത്തേണ്ടത് പോലീസ്’:
പാർട്ടിയിലുള്ള എംഎൽഎമാർ ആരും ഒളിവിലല്ലെന്നും, എല്ലാവരും ഫീൽഡിലുണ്ട്. പാർട്ടിയിൽ ഇല്ലാത്ത, തങ്ങൾ മാറ്റിനിർത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കിൽ അവരെ കണ്ടുപിടിക്കേണ്ടത് പോലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
![]()
